ഐ.​സി.​ആ​ർ.​എ​ഫ് ബ​ഹ്‌​റൈ​നും ഐ.​സി.​എ.​ഐ​യു​ടെ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​റു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച ലൈ​ഫ് സ്‌​കി​ൽ​സ് വ​ർ​ക് ഷോ​പ്പ്

ലൈഫ് സ്‌കിൽസ് വർക് ഷോപ് സംഘടിപ്പിച്ചു

മനാമ: ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐ.സി.ആർ.എഫ് ബഹ്‌റൈൻ) ഐ.സി.എ.ഐയുടെ ബഹ്‌റൈൻ ചാപ്റ്ററുമായി സഹകരിച്ച് ബഹ്‌റൈൻ പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയിൽ ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്‌കിൽസ് വർക്ക്‌ഷോപ്പ് നടത്തി. ലോക സാമ്പത്തിക ആസൂത്രണ ദിനത്തിന്റെ ഭാഗമായാണ് ഡ്രൈവർമാർക്കായി ഈ വർക്ക്‌ഷോപ്പ് നടത്തിയത്. ഫലപ്രദമായ വ്യക്തിഗത സാമ്പത്തിക മാനേജ്‌മെന്റിനുള്ള അവശ്യ അറിവ് നൽകി അവരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് രൂപകൽപന ചെയ്‌തത്.

വർക് ഷോപ്പ് പങ്കാളികൾക്ക് അവരുടെ സാമ്പത്തികം കൈകാര്യം ചെയ്യുന്നതിനും ഭാവിയിലേക്കുള്ള ആസൂത്രണം ചെയ്യുന്നതിനും ശരിയായ രീതിയിലുള്ള സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിനും വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 35 ഡ്രൈവർമാർ വർക്ക്‌ഷോപ്പിൽ പങ്കെടുത്തു. ബജറ്റിങ്, സമ്പാദ്യം, കടം മാനേജ്‌മെന്റ്, തദ്ദേശ സർക്കാറുകൾ നൽകുന്ന വിവിധ ഇൻഷുറൻസ്, നിക്ഷേപ/സമ്പാദ്യ ഓപ്ഷനുകൾ ഉൾപ്പെടെയുള്ള നിക്ഷേപം, തട്ടിപ്പ് കാളുകൾ, വായ്പാ തട്ടിപ്പുകൾ, വ്യക്തിഗത ഐഡന്റിറ്റികൾ പങ്കിടൽ എന്നിവയെക്കുറിച്ചുള്ള അവബോധം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയിരുന്നു.

ബഹ്‌റൈൻ പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയുടെ ഡ്രൈവർമാർക്കായി ഈ വർക് ഷോപ്പ് സംഘടിപ്പിക്കുന്നതിൽ ബി.സി.ഐ.സി.എ.ഐയുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. കമ്പനി അവരുടെ എല്ലാ ജീവനക്കാർക്കും ഇത്തരം വർക് ഷോപ്പുകൾ വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കുന്നുവെന്ന് ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് പറഞ്ഞു. സിഎ കൗശലേന്ദ്ര മംഗ്ലൂനിയയുടെ നേതൃത്വത്തിൽ നടന്ന ശിൽപശാലക്ക് സി.എ രുഷഭ് ദേധിയ, സി.എ വിനിത് മറൂ എന്നിവർ പിന്തുണ നൽകി. വർക്ക്‌ഷോപ്പിന്റെ വിജയത്തിനായി ഐ.സി.ആർ.എഫ് ബഹ്‌റൈനും ബി.സി.ഐ.സി.എ.ഐയും നടത്തിയ ശ്രമങ്ങളെ ബി.പി.ടി.സിയുടെ പീപ്പിൾ ഡെവലപ്‌മെന്റ് മാനേജർ സമീർ തിവാരി അഭിനന്ദിച്ചു. 

Tags:    
News Summary - Life Skills Workshop Organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.