ഡി.പി. പട്നായിക്
ലോകം എല്ലാ നിലയിലും അതിവേഗം മുന്നോട്ടുപോകുന്ന ഈ സാഹചര്യത്തിൽ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക എന്നത് ഏതൊരു രക്ഷിതാവിന്റെയും പ്രധാന ഉത്തരവാദിത്തമാണ്. പ്രത്യേകിച്ച്, ഉയർന്ന വിദ്യാഭ്യാസത്തിനുള്ള ചെലവ് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ വെറുതെ പണം സേവ് ചെയ്യുന്നതുകൊണ്ട് മാത്രം മതിയാകില്ല. ഇവിടെയാണ് എൽ.ഐ.സി ഇന്റർനാഷനലിന്റെ ചൈൽഡ് എജുക്കേഷൻ പ്ലാൻ ഒരു മികച്ച പരിഹാരമായി മാറുന്നത്.
കുട്ടികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്കുവേണ്ടി ബുദ്ധിപൂർവം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് ഈ പ്ലാൻ വളരെ അനുയോജ്യമാണ്. ഈ നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിങ് ലിമിറ്റഡ് പ്രീമിയം എൻഡോവ്മെന്റ് പ്ലാൻ പോളിസി ഉടമക്ക് അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നു. അതോടൊപ്പം കാലാവധി പൂർത്തിയാകുമ്പോൾ ഒരു ഗാരന്റീഡ് മെച്യൂരിറ്റി പേഔട്ടും നൽകുന്നു. പ്രീമിയം വെയിവർ ബെനിഫിറ്റും ഇതിൽ ലഭ്യമാണ്. ഇത് രക്ഷിതാക്കൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകും.
ഇന്ന് ഒരു പ്രഫഷനൽ ഡിഗ്രിക്ക് 100,000 ഡോളറിലധികം ചെലവ് വരും. പ്രതിവർഷം ശരാശരി 6% പണപ്പെരുപ്പം കണക്കിലെടുത്താൽ, 17 വർഷത്തിനുള്ളിൽ ഈ തുക ഏകദേശം 270,000 ഡോളറായി ഉയരാം. വ്യക്തമായ സാമ്പത്തിക പ്ലാനില്ലെങ്കിൽ, കഴിവുള്ള കുട്ടികൾക്കുപോലും മികച്ച വിദ്യാഭ്യാസം നഷ്ടപ്പെട്ടേക്കാം. അതിനാൽ രക്ഷിതാക്കൾ സാധാരണ സേവിങ്സിൽനിന്ന് ആസൂത്രിതമായ നിക്ഷേപത്തിലേക്ക് മാറണം. നേരത്തെ തുടങ്ങുകയും സ്ഥിരമായി നിക്ഷേപിക്കുകയും ചെയ്യുക എന്നതാണ് ഇതിലെ പ്രധാന കാര്യം.
എൽ.ഐ.സി ഇന്റർനാഷനൽ കാലക്രമേണ ഒരു വലിയ തുക കെട്ടിപ്പടുക്കാൻ സഹായിക്കുകയും, അപ്രതീക്ഷിത സാഹചര്യങ്ങളിൽ സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയും ചെയ്യുന്നു. യു.എസ് ഡോളറിൽ നിക്ഷേപിക്കാനുള്ള സൗകര്യം പ്രവാസികൾക്കും ബഹ്റൈനികൾക്കും ഒരുപോലെ ആകർഷകമായ ഒരു സവിശേഷതയാണ്.
എൽ.ഐ.സി ഇന്റർനാഷനലിന് ഈ മേഖലയിൽ വലിയ അനുഭവസമ്പത്തുണ്ടെന്ന് എൽ.ഐ.സി ബഹ്റൈൻ സി.ഇ.ഒയും എക്സിക്യൂട്ടിവ് ഡയറക്ടറുമായ ഡി.പി. പട്നായിക് പറഞ്ഞു. വിപണിയെക്കുറിച്ച് ഞങ്ങൾക്ക് വ്യക്തമായ ധാരണയുമുണ്ട്. ലൈഫ് ഇൻഷുറൻസ് മേഖലയിൽ വിശ്വസനീയമായ ഒരു ബ്രാൻഡായ ഞങ്ങൾക്ക് ഈ പ്രദേശത്ത് മികച്ച വിപണി വിഹിതവുമുണ്ട്. ഇന്ത്യൻ സാമ്പത്തിക ശീലങ്ങൾ മനസ്സിലാക്കി ഉൽപന്നങ്ങൾ രൂപകൽപന ചെയ്യുന്നതിനാൽ ഇന്ത്യൻ പ്രവാസികളുമായി ശക്തമായ ബന്ധം സ്ഥാപിക്കാനും നിലനിർത്താനും ഞങ്ങൾക്ക് കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ കുട്ടിയുടെ ഭാവിക്കുവേണ്ടി പണം മാറ്റിവെക്കുക എന്നത് മാത്രമല്ല പ്ലാനിങ്ങെന്നും ആവശ്യമുള്ളപ്പോൾ ആ പണം കൂടിയ അളവിൽ ലഭ്യമാവാൻ ശരിയായ മാർഗം തിരഞ്ഞെടുക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുദ്ധിപൂർവം പ്ലാൻ ചെയ്യുക. നേരത്തെ നിക്ഷേപിക്കുക. എൽ.ഐ.സി ഇന്റർനാഷനലിനൊപ്പം നിങ്ങളുടെ കുട്ടിയുടെ ഭാവിക്ക് ചിറകുകൾ നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.