എ.കെ.സി.സിയും ഇമാ മെഡിക്കൽ സെന്ററും സഹകരിച്ച് നടത്തിയ ലോക പരിസ്ഥിതി ദിനാചരണം കലാഭവൻ ജോഷി ഉദ്ഘാടനം ചെയ്യുന്നു
ബഹ്റൈൻ: എ.കെ.സി.സിയും ഇമാ മെഡിക്കൽ സെന്ററും സഹകരിച്ച് ലോക പരിസ്ഥിതി ദിനം ആചരിച്ചു. കാനു ഗാർഡനിൽ നടന്ന ചടങ്ങ് കലാഭവൻ ജോഷി ഉദ്ഘാടനം ചെയ്തു.ചാൾസ് ആലുക്ക അധ്യക്ഷനായിരുന്നു. പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും അടിസ്ഥാന ധർമമാണെന്നും ഒന്നിച്ച് നശിക്കാതിരിക്കാൻ ഒന്നിച്ച് കൈകോർക്കേണ്ട സമയമാണിതെന്നും കലാഭവൻ ജോഷി പറഞ്ഞു. വായുവും വെള്ളവും വെളിച്ചവും ഭൂമിയും ആകാശവും ആണ് നമ്മുടെ യഥാർഥ അയൽക്കാർ എന്ന് തിരിച്ചറിഞ്ഞ് ഈ അയൽക്കാരെ സ്നേഹിക്കാൻ ഇനിയും വൈകിയാൽ വലിയ ദുരന്തമാകും അടുത്ത തലമുറ നേരിടാൻ പോകുന്നതെന്ന് ചാൾസ് ആലുക്ക പറഞ്ഞു.
പരിസ്ഥിതി സംരക്ഷിക്കാൻ, കാര്യക്ഷമമായി ഇടപെടുന്നതിന്റെ ഭാഗമായി ബഹ്റൈൻ എ.കെ. സി.സിയും ഇമാ മെഡിക്കൽ സെന്ററും സഹകരിച്ച് കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി ഇമാ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ രഘു യോഗത്തിൽ പറഞ്ഞു.തുടർന്ന് അംഗങ്ങളെല്ലാവരും ചേർന്ന് മരങ്ങൾ നട്ടു. ജോൺ ആലപ്പാട്ട്, ജോജി കുര്യൻ, ജെയിംസ് ജോസഫ്, ജസ്റ്റിൻ ജോർജ്, ജൻസൺ, ജോഷി വിതയത്തിൽ, അലക്സ് സ്കറിയ, സുനു ജോസഫ്, മെയ് മോൾ ചാൾസ് എന്നിവർ നേതൃത്വം നൽകി. ജീവൻ ചാക്കോ സ്വാഗതവും ജിബി അലക്സ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.