Posted On
date_range Updated On
date_range തൊഴിലാളി ദിനം: ഭക്ഷണപ്പൊതി നൽകുന്നു
മനാമ: കോട്ടയം നേറ്റിവ് ബാൾ അസോസിയേഷൻ ബഹ്റൈന്റെ ആഭിമുഖ്യത്തിൽ തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഭക്ഷണ വിതരണം നടത്തുന്നു. സ്നേഹസ്പർശം എന്ന പേരിൽ മേയ് രണ്ടിന് നടക്കുന്ന പരിപാടിയിൽ ലേബർ ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് ഭക്ഷണപ്പൊതികൾ നൽകും. ചെയർമാൻ രഞ്ജിത്ത് കുരുവിള, പ്രസിഡൻറ് ഷോൺ പൊന്നൂസ്, സെക്രട്ടറി മോബി കുര്യാക്കോസ്, ട്രഷറർ വിഷ്ണു, ബിനു ജോർജ്, രൂപേഷ്, ബിജോയ്, നിബു, ലിജോ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.