Posted On
date_range Updated On
date_range കുവൈത്ത് ദുരന്തം: പ്രവാസി ലീഗല്‍ സെല്‍ അനുശോചിച്ചു
മനാമ: കുവൈത്തില്‍ നിരവധി പ്രവാസികളുടെ മരണത്തിനു കാരണമായ വിപത്തില്‍ പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി. ഓണ്‍ലൈനായി നടത്തിയ അനുശോചന യോഗത്തില്‍ പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വക്കറ്റ് ജോസ് എബ്രഹാം അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പി.ആര്.ഒയും ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റുമായ സുധീര്‍ തിരുനിലത്ത്, ബഹ്റൈന്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി സുഷമ ശര്‍മ, ഗവേണിങ് കൗണ്‍സില്‍ മെംബര്‍മാര്‍ തുടങ്ങി അനേകം പേര് മീറ്റിങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.