വയനാടിനുള്ള സഹായം കെ.പി.എഫ് കൈമാറുന്നു
Posted On
date_range Updated On
date_range വയനാടിന് സഹായഹസ്തവുമായി കെ.പി.എഫ്
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ചുനൽകാനായി സഹായം കൈമാറി. ബി.എം.സിയുടെ നേതൃത്വത്തിൽ നിർമിച്ച് നൽകുന്ന വീടിനുവേണ്ടി കെ.പി.എഫ് ധനസഹായം ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിന് കൈതാരത്തിന് കെ.പി.എഫ് പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ് പി.കെ, ട്രഷറർ ഷാജി പുതുക്കുടി, എക്സിക്യൂട്ടിവ് മെംബർ മിഥുൻ നാദാപുരം എന്നിവർ ചേർന്ന് ബി.എം.സി ഹാളിൽവെച്ച് കൈമാറുകയും കെ.പി.എഫിന് നന്ദി അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.