കെ.പി.എഫ് സ്പെഷൽ മെഗാ മെഡിക്കൽ ക്യാമ്പിൽനിന്ന്
ശ്രദ്ധേയമായി കെ.പി.എഫ് സ്പെഷൽ മെഗാ മെഡിക്കൽ ക്യാമ്പ്
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറവും(കെ.പി.എഫ് ബഹ്റൈൻ ) അൽ ഹിലാൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്ററിന്റെ മനാമ സെൻട്രൽ ബ്രാഞ്ചുമായി ചേർന്ന് ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി സ്പെഷൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
400ഓളം പേർക്ക് ബ്ലഡ് ടെസ്റ്റ് നടത്താനുള്ള സൗജന്യ അവസരം ലഭിച്ചു. തുടർന്നുള്ള 10 ദിവസം സ്പെഷലിസ്റ്റ് ഡോക്ടറുടെ സേവനവും നേത്രപരിശോധയും ക്യാമ്പിന്റെ ഭാഗമായി പങ്കെടുത്തവർക്ക് ലഭിക്കും.
ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കാൻസർ കെയർ ഗ്രൂപ് പ്രസിഡന്റ് ഡോ: പി.വി. ചെറിയാൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. കെ.പി.എഫ് പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിൽ അധ്യക്ഷതവഹിച്ചു.
ജനറൽ സെക്രട്ടറി ഹരീഷ് പി.കെ. സ്വാഗതവും കൺവീനർ സവിനേഷ് നന്ദിയും രേഖപ്പെടുത്തി. കെ.പി.എഫ് ട്രഷറർ ഷാജി പുതുക്കുടി, രക്ഷാധികാരികളായ സുധീർ തിരുനിലത്ത്, യു.കെ. ബാലൻ, സിനിമ, സീരിയിൽ ആർട്ടിസ്റ്റ് ശ്രീലയ റോബിൻ എന്നിവർ സംസാരിച്ചു.
അൽ ഹിലാൽ ഹോസ്പിറ്റലിന് വേണ്ടി മാർക്കറ്റിങ് ഹെഡ് ഉണ്ണികൃഷ്ണൻ കെ.പി.എഫിൽ നിന്നും മെമന്റോ ഏറ്റുവാങ്ങി. ലേഡീസ് വിങ് കൺവീനർ രമാ സന്തോഷ് യോഗ നടപടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.