കോഴിക്കോട് ജില്ല പ്രവാസി ഫോറം സമാഹരിച്ച
ദുരിതാശ്വാസ സാമഗ്രികൾ തുർക്കിയ അംബാസഡർ
എസിൻ കാക്കിൽ ഏറ്റുവാങ്ങുന്നു
കെ.പി.എഫ് സഹായ സാമഗ്രികൾ കൈമാറി
മനാമ: ഭൂകമ്പം കാരണം ദുരിതം അനുഭവിക്കുന്ന തുർക്കിയയിലെ ജനതക്ക് സാന്ത്വനഹസ്തവുമായി കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈൻ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ വസ്ത്രങ്ങൾ, ജാക്കറ്റുകൾ, ഭക്ഷ്യസാധനങ്ങൾ, സാനിറ്ററി നാപ്കിൻ തുടങ്ങിയവ കൈമാറി. തുർക്കിയ എംബസി ആസ്ഥാനത്ത് അംബാസഡർ എസിൻ കാക്കിൽ കെ.പി.എഫ് ഭാരവാഹികളിൽനിന്ന് ദുരിതാശ്വാസ സാമഗ്രികൾ ഏറ്റുവാങ്ങി.
ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് പ്രവാസി മലയാളികളുടെ മികച്ച രീതിയിലുള്ള സാന്ത്വന സഹായത്തെയും സാമൂഹികബോധത്തെയും അംബാസഡർ അഭിനന്ദിച്ചു.
കെ.പി.എഫ് പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിൽ, വൈസ് പ്രസിഡന്റ് ശശി അക്കരാൽ, രക്ഷാധികാരി സുധീർ തിരുനിലത്ത്, ചാരിറ്റി വിങ് കൺവീനർ സവിനേഷ്, ജോ. സെക്രട്ടറി ഫൈസൽ പാട്ടാണ്ടി എന്നിവർ പങ്കെടുത്തു. കെ.പി.എഫ് ജനറൽ സെക്രട്ടറി പി.കെ. ഹരീഷ്, ട്രഷറർ ഷാജി പുതുക്കുടി, ജനറൽ കോഓഡിനേറ്റർ വി.കെ. ജയേഷ് എന്നിവർ സാധനങ്ങൾ ശേഖരിക്കുന്നതിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.