കെ.പി.എഫ് ചിൽഡ്രൻസ് വിങ് ശിശുദിനാഘോഷം
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) ചിൽഡ്രൻസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ശിശുദിനത്തിന്റെ ഭാഗമായി കളർ കാർണിവൽ പ്രോഗ്രാം സംഘടിപ്പിച്ചു. ചിൽഡ്രൻസ് വിങ് പ്രസിഡന്റ് സംയുക്ത് എസ് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മിത്ര റോഷിൽ സ്വാഗതവും ട്രഷറർ അവനിക് പി നന്ദിയും പറഞ്ഞു. ജോയൻറ് സെക്രട്ടറി ആർവിൻ രന്തിഷ് ആശംസകളർപ്പിച്ചു. അഭിനയ മികവ് കൊണ്ട് ശ്രദ്ധേയമായ ബഹ്റൈനിലെ കുട്ടി സാറ എന്ന സാറാ ലിജിൻ വിശിഷ്ടാതിഥിയായി.
കുട്ടികൾ അവതരിപ്പിച്ച ചാച്ചാജിയെ പറ്റിയുള്ള സ്കിറ്റ്, പ്രഭാഷണം, ചാച്ചാജിയുടെ തൊപ്പി നിർമാണം, ആർട്ട് ക്ലാസുകൾ തുടങ്ങിയവയിലും നിരവധി ചിൽഡ്രസ് വിങ് അംഗങ്ങൾ പങ്കെടുത്തു. ചടങ്ങിൽ സാറാ ലിജിൻ, ആർട്ട് ക്ലാസ് കോഡിനേറ്റ് ചെയ്ത ദിവ്യാ രതീഷ്, ശ്രുതി രതീഷ് എന്നിവരെ മെമന്റോ നൽകി ആദരിച്ചു. കെ.പി.എഫ് പ്രസിഡന്റ് സുധീർ തിരുനിലത്ത്, ജോയൻറ് സെക്രട്ടറി രമാ സന്തോഷ്, ട്രഷറർ സുജിത്ത് സോമൻ, ലേഡീസ് വിങ് കൺവീനർ സജ്ന ഷനൂബ്, എക്സിക്യൂട്ടിവ് അംഗങ്ങൾ, ലേഡീസ് വിങ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. നന്ദിത കമനീഷ്, മിത്ര രോഷിൽ എന്നിവർ അവതാരകരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.