മന്ത്രി പി.സി. വിഷ്ണുനാഥിനൊപ്പം കെ.പി.എ ഭാരവാഹികൾ
Posted On
date_range Updated On
date_range ബഹ്റൈനിലെത്തിയ മന്ത്രി പി.സി. വിഷ്ണുനാഥിനെ ആദരിച്ച് കെ.പി.എ
മനാമ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനിലെത്തിയ മന്ത്രിയും കൊല്ലം, കുണ്ടറ മണ്ഡലം എം.എല്‍.എയുമായ പി.സി വിഷ്ണുനാഥിനെ കൊല്ലം പ്രവാസി അസോസിയേഷന്‍ ആദരിച്ചു. ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ മലയാളം പാഠശാലയുടെ ഈ വര്‍ഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.
കൊല്ലം പ്രവാസി അസോസിയേഷന്‍റെ ഈ വര്‍ഷത്തെ സുവനീറും മന്ത്രിക്കു കൈമാറി. കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചന്‍, അസിസ്റ്റന്റ്റ് ട്രഷറര്‍ സിദ്ധീക്ക് ഷാന്‍ എന്നിവര്‍ ചേര്‍ന്നു മന്ത്രിക്ക് മെമെന്റോ കൈമാറി. ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള, ജനറല്‍സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.