കൊല്ലം പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച എംബ്രോയിഡറി ആൻറ് ഫ്ലവർ മേക്കിങ് പരിശീലന ക്ലാസിൽനിന്ന്
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) ബഹ്റൈൻ വനിത അംഗങ്ങൾക്കുവേണ്ടി സാറ ക്രിയേഷൻസ്-വേൾഡ് മലയാളി ക്രാഫ്റ്റ് ഗ്രൂപ്പിെൻറ സഹകരണത്തോടെ മൂന്നുദിവസം നീണ്ടുനിന്ന ഹാൻഡ് എംബ്രോയ്ഡറി ആൻഡ് ഫ്ലവർ മേക്കിങ് സൗജന്യ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത പരിശീലക റഷീദ ശരീഫ് നേതൃത്വം നൽകി. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. വനിത വിഭാഗം പ്രസിഡൻറ് ബിസ്മി രാജ് അധ്യക്ഷത വഹിച്ചു.
കെ.പി.എ പ്രസിഡൻറ് നിസാർ കൊല്ലം, ട്രഷറർ രാജ് കൃഷ്ണൻ, കോഒാഡിനേറ്റർ മനോജ് ജമാൽ, സെക്രട്ടറി കിഷോർ കുമാർ, വൈസ് പ്രസിഡൻറ് വിനു ക്രിസ്റ്റി എന്നിവർ സംസാരിച്ചു. വനിത വിഭാഗം സെക്രട്ടറി ശ്രീജ ശ്രീധരൻ സ്വാഗതവും വൈസ് പ്രസിഡൻറ് രാജി ചന്ദ്രൻ നന്ദിയും പറഞ്ഞു.40ഓളം വനിതകൾ ക്ലാസിൽ പങ്കെടുത്തു. തുടർന്നും ഇത്തരത്തിലുള്ള പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് വനിത വിഭാഗം ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.