കോഴിക്കോട് ജില്ല പ്രവാസി ഫോറം ദാമു കോറോത്തിന് നൽകിയ യാത്രയയപ്പിൽനിന്ന്
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈനിലെ നാടക, ചമയ കലാകാരൻ ദാമു കോറോത്തിന് യാത്രയയപ്പ് നൽകി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് 'ഓറ'ആർട്സിൽ ചേർന്ന എക്സിക്യൂട്ടിവ് യോഗത്തിൽ നിലവിലെ പ്രസിഡൻറ് ഗോപാലൻ വി.സി, ദാമു കോറോത്തിനെ പൊന്നാടയണിയിച്ചു. നിയുക്ത പ്രസിഡൻറ് സുധീർ തിരുനിലത്ത് ഉപഹാരം സമർപ്പിച്ചു. തുടർന്ന് നിലവിലെ കമ്മിറ്റി സെക്രട്ടറി ജ്യോതിഷ് പണിക്കരുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിക്ക് ചുമതലകൾ കൈമാറി.
പ്രസിഡൻറ് സുധീർ തിരുനിലത്തിെൻറ അധ്യക്ഷതയിൽ ചേർന്ന ആദ്യ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി ജയേഷ് വി.കെ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനമായി രക്തദാന ക്യാമ്പ് നടത്താൻ തീരുമാനിച്ചു. ഇതിനായി ശശി അക്കരാൽ, ഹരീഷ് പി.കെ, സവിനേഷ്, സുധി, രജീഷ് സി.കെ, സുജിത്ത് എന്നിവരെ ഉൾപ്പെടുത്തി ഓർഗനൈസിങ് വിങ് രൂപവത്കരിച്ചു. വൈസ് പ്രസിഡൻറ് ജമാൽ കുറ്റിക്കാട്ടിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.