കോവിഡ്​ 19: മൂന്നു​ പേർക്ക്​ കൂടി; ഒ​രാ​ൾ സു​ഖം പ്രാ​പി​ച്ചു

മ​നാ​മ: ബ​ഹ്റൈ​നി​ൽ പു​തു​താ​യി മൂ​ന്നു​ പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ 19 സ്​​ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗ ​ബാ​ധി​ത​രു​ടെ എ​ണ്ണം 52 ആ​യി. അ​തേ​സ​മ​യം, രോ​ഗം ബാ​ധി​ച്ച​വ​രി​ൽ ഒ​രാ​ൾ സു​ഖം പ്രാ​പി​ച്ച​താ​യി ആ​രോ​ഗ്യ മ ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി​യി​ൽ ഇ​റാ​നി​ൽ​നി​ന്ന്​ എ​ത്തി​യ ബ​ഹ്​​റൈ​ൻ പൗ​ര​നാ​യ ഇ​യാ​ളെ ആ​രേ ാ​ഗ്യം വീ​ണ്ടെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന്​ ​െഎ​​സൊ​ലേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ വി​ട്ട​യ​ച്ചു. വൈ​റ​സി​ൽ​നി​ന്ന്​ പൂ​ർ​ണ വി​മു​ക്​​തി നേ​ടി​യെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ സ​മ​ഗ്ര​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ശേ​ഷ​മാ​ണ്​ ഡി​സ്​​ചാ​ർ​ജ്​ ചെ​യ്​​ത​ത്. മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ൽ ഇ​യാ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രും. ഇ​തു​വ​രെ 4504 പേ​രെ​യാ​ണ്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക്കി​യ​തെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.


ഇ​തി​ൽ 4452 പേ​ർ​ക്കും രോ​ഗ​മി​ല്ലെ​ന്ന്​ സ്​​ഥി​രീ​ക​രി​ച്ചു. രോ​ഗ ബാ​ധി​ത​രി​ൽ 47 പേ​ർ​ക്കും വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ച്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. രാ​ജ്യ​ത്ത്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ അ​ഞ്ച്​ പേ​ർ​ക്ക്​ രോ​ഗം ക​ണ്ടെ​ത്തി​യ​ത്. രോ​ഗം ബാ​ധി​ച്ച​വ​രി​ൽ 50 പേ​ർ​ക്കും പ്ര​ത്യേ​ക മ​രു​ന്നു​ക​ൾ ആ​വ​ശ്യ​മി​ല്ലെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ര​ണ്ടു​ പേ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ നി​ല​വി​ൽ മ​രു​ന്നു​ ന​ൽ​കു​ന്ന​ത്. കോ​വി​ഡ്​ -19നെ​ക്കു​റി​ച്ചു​ള്ള പു​തി​യ വി​വ​ര​ങ്ങ​ൾ പൊ​തു ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​തി​ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​തി​യ വെ​ബ്​​പേ​ജ്​ തു​ട​ങ്ങി. www.moh.gov.bh/COVID19 എ​ന്ന വെ​ബ്​​പേ​ജി​ൽ അ​പ്പ​പ്പോ​ഴു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്.

എ​ട്ടു​ പേ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി
മ​നാ​മ: കോ​വി​ഡ്​-19 സം​ശ​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ട്ടു​ പേ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി. ബ​ഹ്​​റൈ​ൻ പൗ​ര​ന്മാ​രാ​ണ്​ എ​ല്ലാ​വ​രും. 14 ദി​വ​സ​മാ​ണ്​ ഇ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ വെ​ച്ച​ത്. ഇ​തു​വ​രെ 20 പേ​രെ​യാ​ണ്​ നി​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​തെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും ഫെ​ബ്രു​വ​രി​യി​ൽ ഇ​റാ​നി​ൽ​നി​ന്ന്​ എ​ത്തി​യ​വ​രാ​ണ്. ശേ​ഷി​ക്കു​ന്ന​വ​ർ രോ​ഗം ബാ​ധി​ച്ച മ​റ്റു​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാണ്.

Tags:    
News Summary - kovid 19-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.