കുവൈത്ത് സിറ്റി: കോട്ടയം സി.എം.എസ് കോളജ് 200ാം വാർഷികാഘോഷം സി.എം.എസ് അലുംനി വിദ്യാസൗഹൃദം കുവൈത്ത് ചാപ്റ്ററിെൻറ നേതൃത്വത്തിൽ ആഘോഷിക്കുന്നു. നവംബർ 24 വെള്ളിയാഴ്ച വൈകീട്ട് 6.30ന് അർദിയ ഡയമണ്ട് ബാൾ റൂമിൽ മുൻമുഖ്യമന്ത്രിയും സി.എം.എസ് കോളജ് പൂർവവിദ്യാർഥിയുമായ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. ആഘോഷകമ്മിറ്റി ഭാരവാഹി കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യാതിഥിയാവും. സി.എം.എസ് കോളജ് പ്രിൻസിപ്പൽ ഡോ. റോയ് സാം ഡാനിയേൽ, ഫിൽസൺ മാത്യൂസ് തുടങ്ങിയവർ സംബന്ധിക്കും.
വിവിധ രാജ്യങ്ങളിൽനിന്നായി ഇരുപതോളം വിദ്യാസൗഹൃദം പ്രതിനിധികൾ പങ്കെടുക്കും. ഇതോടനുബന്ധിച്ച് കുവൈത്ത് ചാപ്റ്റർ പ്രഖ്യാപിച്ച ‘വിദ്യാസൗഹൃദം പ്രവാസി കീർത്തി അവാർഡ്’ ഖത്തറിൽനിന്നുള്ള പൂർവ വിദ്യാർഥി ഡോ. മോഹൻ തോമസിനും ‘വിദ്യാസൗഹൃദം പ്രവാസി എൻറർപ്രണർ അവാർഡ് ’ സൗദിയിൽനിന്നുള്ള രാജു കുര്യനും നൽകും. ഉണ്ണി മേനോനും രഞ്ജിനി ജോസും ലക്ഷ്മി ജയനും നേതൃത്വം നൽകുന്ന സംഗീതവിരുന്നുമുണ്ടാവും. വിനോദ് വെഞ്ഞാറമൂടിെൻറ ജർലിങ് ഷോയും ഉണ്ടാവും. ജനറൽ സെക്രട്ടറി സാം നന്ത്യാട്ട്, വൈസ് പ്രസിഡൻറ് സുരേഷ് തോമസ്, ട്രഷറർ രാജേഷ് വർക്കി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോർജ് കോശി, റെജി ചാണ്ടി, ഷിബു കുര്യൻ, സിറിയക് ജോർജ് തുടങ്ങിയവരും മറ്റു എക്സിക്യൂട്ടിവ് അംഗങ്ങളും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.