Posted On
date_range Updated On
date_range ലുലുവിൽ കൊറിയൻ ഭക്ഷ്യമേള
മനാമ: ലുലു ഹൈപ്പർമാർക്കറ്റിൽ കൊറിയൻ ഭക്ഷ്യമേള വ്യാഴാഴ്ച തുടങ്ങും. ദാന മാൾ, ജുഫൈർ മാൾ, ആട്രിയം മാൾ എന്നിവിടങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ വിവിധ തരത്തിലുള്ള കൊറിയൻ രുചികളാണ് ഒരുക്കിയിട്ടുള്ളത്. കൊറിയൻ എംബസിയുടെ പിന്തുണയോടെയാണ് ഭക്ഷ്യമേള. നാല് ദീനാറിന് മുകളിൽ കൊറിയൻ ഉൽപന്നങ്ങൾ വാങ്ങുേമ്പാൾ ലുലു ഗിഫ്റ്റ് വൗച്ചറിെൻറ രൂപത്തിൽ 30 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. 17 വരെ തുടരുന്ന ഭക്ഷ്യമേള കൊറിയൻ അംബാസഡർ ചുങ് ഹേ ക്വാൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് കൊറിയൻ സംഗീത പരിപാടിയുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.