അനോജ് മാസ്റ്റർ (പ്രസി.), പ്രശാന്ത് പ്രബുദ്ധൻ (ജന.സെക്ര.), മനോജ് ജമാൽ (ട്രഷ.), കോയിവിള മുഹമ്മദ് കുഞ്ഞ് (വൈസ് പ്രസി.), രജീഷ് പട്ടാഴി (സെക്ര.),അനിൽകുമാർ (സെക്ര),
കൃഷ്ണകുമാർ (അസി.ട്രഷ.)
കൊല്ലം പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ 2024-2026 ലേക്കുള്ള പുതിയ ഭരണസമിതിയെ ജില്ല സമ്മേളനത്തിൽ തെരഞ്ഞെടുത്തു. നേരത്തേ തെരഞ്ഞെടുക്കപ്പെട്ട 40 അംഗ സെൻട്രൽ കമ്മിറ്റിയിൽനിന്നാണ് ഏഴംഗ സെക്രട്ടേറിയറ്റിനെ തെരഞ്ഞെടുത്തത്. ജില്ല സമ്മേളനത്തിനുശേഷം ചേർന്ന ആദ്യ സെക്രട്ടേറിയറ്റ് യോഗത്തിൽ അനോജ് മാസ്റ്ററെ പ്രസിഡന്റായും പ്രശാന്ത് പ്രബുദ്ധനെ ജനറൽ സെക്രട്ടറിയായും മനോജ് ജമാൽ ട്രഷററായും തെരഞ്ഞെടുത്തു.
കോയിവിള മുഹമ്മദ് (വൈസ് പ്രസി.) രജീഷ് പട്ടാഴി, അനിൽ കുമാർ (സെക്ര.മാർ) കൃഷ്ണകുമാർ (അസി. ട്രഷ.) എന്നിവരാണ് മറ്റംഗങ്ങള്.ഇപ്പോൾ നടന്നുവരുന്ന പദ്ധതികളും പ്രവർത്തനങ്ങളും തുടരുമെന്നും, അടുത്ത രണ്ടു വർഷം കൂടുതൽ ജനകീയ പ്രവർത്തനങ്ങൾ നടത്തി സംഘടനയെ കരുത്തോടെ മുന്നോട്ടു നയിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും പ്രസിഡന്റ് അനോജ് മാസ്റ്ററും സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും അറിയിച്ചു.
ബഹ്റൈനിലെ കൊല്ലം പ്രവാസികൾ കെ.പി.എ യുമായി സഹകരിച്ചു പ്രവർത്തിക്കാൻ മുന്നോട്ടു വരണമെന്നും ഇരുവരും അഭ്യർഥിച്ചു. കഴിഞ്ഞ കാല പ്രവർത്തനങ്ങൾക്ക് ബഹ്റൈനിലെ പൊതുസമൂഹം നൽകിയ പിന്തുണക്ക് നന്ദി അറിയിക്കുന്നതോടൊപ്പം തുടർന്നും സഹായങ്ങൾ ഉണ്ടാകണമെന്നും ഇരുവരും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.