കെ.പി.എ ജില്ല സമ്മേളനത്തിൽനിന്ന്

കൊല്ലം പ്രവാസി അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് സമാപനം

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ജില്ല സമ്മേളനത്തിന് ആവേശപൂർവ്വമായ സമാപനം. 2024-2026 കാലഘട്ടത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ പരിസമാപ്തികുറിച്ച് നടന്ന പത്ത് ഏരിയ സമ്മേളനങ്ങള്‍ക്ക് ശേഷമാണ് കെ.സി.എ ഹാളില്‍ ജില്ല സമ്മേളനം അരങ്ങേറിയത്.

പത്തു ഏരിയകളില്‍ നിന്നും പുതിയതായി തിരഞ്ഞെടുക്കപെട്ട ഏരിയ ഭാരവാഹികളും, സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപെട്ട സി.സി അംഗങ്ങളും, നിലവിലെ സി.സി, എസ്.സി, ക്ഷണിക്കപ്പെട്ട പ്രവാസിശ്രീ അംഗങ്ങള്‍ ഉള്‍പ്പടെ നൂറിൽ പരം പ്രധിനിധികള്‍ പങ്കെടുത്ത സമ്മേളനം കെ.പി.എയുടെ സംഘടന സംവിധാനത്തിന്‍റെ നേര്‍ ചിത്രമായിരുന്നു.

പൊതുയോഗം, പ്രതിനിധി സമ്മേളനം, സാംസ്‌കാരിക സമ്മേളനം എന്നീ മൂന്നു സെഷനായിട്ടായിരുന്നു ജില്ലാ സമ്മേളനം നടന്നത്. കെ.പി.എ പ്രസിഡൻ്റ് അനോജ് മാസ്റ്റർ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി സമ്മേളനത്തിന് തുടക്കം കുറിച്ചു. വൈസ് പ്രസിഡൻ്റ് കോയിവിള മുഹമ്മദ് കുഞ്ഞ് ഉദ്‌ഘാടനം നിർവഹിച്ച ആദ്യ സെഷനായ പൊതുയോഗത്തിനു സെക്രട്ടറി രജീഷ് പട്ടാഴി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അനോജ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ സ്വദേശികളെയും, പ്രവാസികളെയും ചേർത്ത് പിടിച്ച ബഹ്റൈൻ ഭരണാധികാരികൾക്കും, ഭരണകൂടത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിക്കുകയും, ജില്ല കമ്മിറ്റി പാസാക്കുകയും ചെയ്തു.

ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ 2024 -26 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, സെക്രട്ടറി അനിൽ കുമാർ 2024 -26 വർഷത്തെ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വനിതാ വിഭാഗം പ്രവാസി ശ്രീയുടെ പ്രവർത്തന റിപ്പോർട്ട് ചെയർപേഴ്സൺ അഡ്വ. പ്രദീപ അനിൽ അവതരിപ്പിച്ചു. പുതിയതായി സെൻട്രൽ കമ്മിറ്റിയിലേക്കും, ഡിസ്ട്രിക്ട് കമ്മിറ്റിയിലേക്കും, പ്രവാസി ശ്രീയിലേക്കും വന്ന അംഗങ്ങളുടെ പ്രഖ്യാപനം നടത്തുകയും, കാലാവധി പൂർ ത്തിയാക്കിയ ഏരിയ പ്രതിനിധികളെയും, സെൻട്രൽ കമ്മിറ്റി അംഗങ്ങളെയും മോമെന്റോ നൽകി ആദരിക്കുകയും ചെയ്തു.

തുടർന്ന് നടന്ന പ്രധിനിധി സമ്മേളനത്തിൽ 10 ഏരിയ സമ്മേളനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏരിയ കമ്മിറ്റി അംഗങ്ങളും, സെൻട്രൽ കമ്മിറ്റി അംഗങ്ങളും പ്രവാസി ശ്രീ യൂണിറ്റ് ഹെഡുകളും പങ്കെടുത്തു. രക്ഷാധികാരികളും, സാമൂഹ്യ പ്രവർത്തകരും പങ്കെടുത്ത സാംസ്കാരിക സമ്മേളനത്തോടെ ജില്ലാ സമ്മേളനം അവസാനിച്ചു

Tags:    
News Summary - Kollam Pravasi Association district conference concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.