അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി ഇന്ത്യൻ ക്ലബ്

മനാമ: 'ആരോഗ്യകരമായ വാർദ്ധക്യത്തിനായി യോഗ' എന്ന പ്രമേയത്തിൽ ഇന്ത്യൻ ക്ലബ് അന്താരാഷ്ട്ര യോഗാ ദിനം വിപുലമായി ആഘോഷിച്ചു. ക്ലബ് അങ്കണത്തിൽ നടന്ന പരിപാടിയിൽ ക്ലബ്ബ് അംഗങ്ങളും കുടുംബാംഗങ്ങളും അതിഥികളുമടക്കം നിരവധിപേർ പങ്കെടുത്തു.

ഒരു ദിവസത്തെ ആഘോഷമായി മാത്രം ഇതിനെ കാണാതെ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിനായി വർഷം മുഴുവനും യോഗ ശീലമാക്കണമെന്ന് സംഘാടകർ ആഹ്വാനം ചെയ്തു. ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക യോഗാധ്യാപകൻ ഡോ. നർപാൽ സിംഗാണ് യോഗാ സെഷന് നേതൃത്വം നൽകി. വിവിധ പ്രായത്തിലുള്ളവർ പങ്കെടുത്ത പരിപാടി മികച്ച വിജയമാക്കിയതിന് ഇന്ത്യൻ എംബസിക്കും എല്ലാ അംഗങ്ങൾക്കും അതിഥികൾക്കും ഇന്ത്യൻ ക്ലബ് നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - Indian Club celebrates International Day of Yoga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.