കൊല്ലം പ്രവാസി അസോസിയേഷൻ ഹിദ്ദ് ഏരിയ ഓണാഘോഷം
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ 2025ലെ പൊന്നോണം ആഘോഷങ്ങളുടെ ഭാഗമായി ഹിദ്ദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം രക്ഷാധികാരിയും സാമൂഹിക പ്രവർത്തകനുമായ ബഷീർ അമ്പലായി മുഖ്യാതിഥിയായും അൽ റീം ഗേറ്റ് ചെയർമാൻ മൊഹ്സീൻ മുഹമ്മദ് വിശിഷ്ടാതിഥിയായും പങ്കെടുത്തു.
കെ.പി.എ ഹിദ്ദ് ഏരിയ പ്രസിഡന്റ് രാജേഷ് പന്മന അധ്യക്ഷത വഹിച്ച യോഗത്തിന് ഏരിയ സെക്രട്ടറി പ്രണവ് സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, കെ.പി.എ സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, ഹിദ്ദ് ഏരിയ കോഓഡിനേറ്റർ സജി കുളത്തിങ്കൽ, ഏരിയ ജോയന്റ് സെക്രട്ടറി വിമൽ മുരുകേശൻ, ഏരിയ വൈസ് പ്രസിഡന്റ് ഗിരീഷ് എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ ട്രഷറർ വിപിൻ മനോഹരൻ നന്ദി രേഖപ്പെടുത്തി. സെൻട്രൽ, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും പ്രവാസശ്രീ അംഗങ്ങളും ഓണാഘോഷ പരിപാടികളിൽ സജീവമായി പങ്കെടുത്തു. വിഭവസമൃദ്ധമായ ഓണസദ്യയും കെ.പി.എ സിംഫണി കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികളും അംഗങ്ങൾ പങ്കെടുത്ത ഓണക്കളികളും മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.