മനാമ: ബഹ്റൈനില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ച സാമൂഹിക പ്രവര്‍ത്തകനും സബര്‍മതി കള്‍ചറല്‍ ഫോറം പ്രസിഡൻറുമായിരുന്ന സാം സാമുവലിെൻറ കുടുംബത്തിന് കെ.എം.സി.സി ബഹ്റൈെൻറ സമാശ്വാസം.
കെ.എം.സി.സി പ്രഖ്യാപിച്ച ആശ്വാസ സഹായധനം ഒരുലക്ഷം രൂപ അദ്ദേഹത്തിെൻറ കുടുംബത്തിന് കൈമാറി. തുക ബാങ്ക് മുഖേന കൈമാറിയതിെൻറ രേഖ കെ.എം.സി.സി ബഹ്റൈന്‍ ജനറൽ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ സബര്‍മതി കള്‍ചറല്‍ ഫോറം ഭാരവാഹികളായ അജി പി. ജോയ്, സഖറിയ എന്നിവരെ ഏല്പിച്ചു.
കഴിഞ്ഞ ജൂലൈയിലാണ് ബഹ്റൈനിലെ കാരുണ്യ രംഗത്ത് സജീവമായിരുന്ന സാം സാമുവല്‍ കോവിഡ് ബാധിച്ച് മരിച്ചത്. സ്വജീവന്‍പോലും മറന്ന് സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിച്ച സാം സാമുവലിനെ പോലെയുള്ളവരുടെ കുടുംബങ്ങളെ സംരക്ഷിക്കേണ്ടത് മനുഷ്യസമൂഹത്തിെൻറ കടമയാണെന്ന് കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി പറഞ്ഞു.
തെൻറ പരിമിതികള്‍ വകവെക്കാതെ ഏവര്‍ക്കും സഹായവുമായി നിലകൊണ്ട അദ്ദേഹത്തിെൻറ കുടുംബത്തിന് എല്ലാവിധ സഹായങ്ങളുമായി എല്ലാ കാലത്തും കൂടെയുണ്ടാകുമെന്നും സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. ചടങ്ങില്‍ കെ.എം.സി.സി നേതാക്കളായ കുട്ടൂസ മുണ്ടേരി, ശാഫി പാറക്കട്ട, ഒ.കെ. ഖാസിം എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.