ഹ​മ​ദ് ടൗ​ൺ കെ.​എം.​സി.​സി ‘മാ​ന​വീ​യം 2023’ ൽ ​റാ​ഷി​ദ് ഗ​സാ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

സംഘടന പ്രവർത്തനം മൂല്യങ്ങൾ ഉയർത്തിപിടിച്ചുകൊണ്ടുള്ളതാവണം -റാഷിദ് ഗസാലി

മ​നാ​മ: സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൂ​ല്യ​ങ്ങ​ളും ന​ന്മ​ക​ളും ഉ​യ​ർ​ത്തി​പി​ടി​ച്ചു​ള്ള​താ​ക​ണ​മെ​ന്ന് പ്ര​മു​ഖ വാ​ഗ്മി​യും മോ​ട്ടി​വേ​റ്റ​ർ സ്പീ​ക്ക​റു​മാ​യ റാ​ഷി​ദ് ഗ​സാ​ലി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഹ​മ​ദ് ടൗ​ൺ കെ.​എം.​സി.​സി ‘മാ​ന​വീ​യം 2023’ ൽ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​കെ​ട്ട കാ​ല​ത്ത് മാ​ന​വീ​യം പ്ര​മേ​യ​മാ​യി സം​വ​ദി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി എ​ന്ന നി​ല​യി​ൽ മു​സ്ലിം ലീ​ഗി​നും കെ.​എം.​സി.​സി​ക്കും എ​ന്നും ത​ല​യു​യ​ർ​ത്തി​പി​ടി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് മാ​ന​വീ​യം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് കെ.​എം.​സി.​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ്‌ ശം​സു​ദ്ധീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര പ​റ​ഞ്ഞു. സ്വാ​ഗ​ത​സം​ഘം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷാ​ജ​ഹാ​ൻ പ​ര​പ്പ​ൻ​പൊ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹ​മീ​ദ് താ​നി​യു​ള്ള​തി​ൽ, ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ല്യാ​യാ​സ് മു​റി​ച്ചാ​ണ്ടി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് അ​ബൂ​ബ​ക്ക​ർ പാ​റ​ക്ക​ട​വ് റാ​ഷി​ദ്‌ ഗ​സാ​ലി​ക്ക് ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. റ​ഷീ​ദ് ഫൈ​സി ക​മ്പ്ല​ക്കാ​ട്, അ​ശ്റ​ഫ് അ​ൽ​ഷാ​യി, സ​ക്ക​റി​യ എ​ട​ച്ചേ​രി, മു​ഹ​മ്മ​ദ​ലി, അ​ബ്ദു​ൽ ഗ​ഫൂ​ർ, ക​രീം ഹാ​ജി റോ​ണ, റു​മൈ​സ്, സു​ബൈ​ർ അ​ൽ​ഫ, സ​മീ​ർ വ​യ​നാ​ട്, ഫി​റോ​സ്, മൊ​യ്‌​തു ഹാ​ജി കു​രു​ട്ടി, ആ​സി​ഫ മു​നീ​ർ, വ​നി​ത വി​ങ് കെ.​എം.​സി.​സി ഏ​രി​യ പ്ര​സി​ഡ​ന്റ് ന​ജീ​റ നി​സാ​ർ, മി​സി​രി​യ ഇ​ല്യാ​സ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സ​കീ​ന മു​ത്ത​ലി​ബ്‌​ഹ്‌ (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഹ​മ​ദ് ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി ട്ര​ഷ​റ​ർ അ​ബ്ബാ​സ് വ​യ​നാ​ട് സ്വാ​ഗ​ത​വും ആ​ഷി​ക് പ​ര​പ്പ​ന​ങ്ങാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - k.m.c.c manaveyam 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.