കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഭാഷാ സമര അനുസ്മരണം
മനാമ: സുരക്ഷിത ബോധത്തിന്റെ ഏഴര പതിറ്റാണ്ട് എന്ന ബാനറിൽ കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഭാഷാസമര അനുസ്മരണ സമ്മേളനത്തിൽ മുഖ്യാതിഥിയായി എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് പങ്കെടുത്തു. അറബി ഭാഷാസമരത്തിലെ സമർപ്പണ മനോഭാവം കൈമുതലാക്കി പ്രവർത്തനരംഗത്ത് സജീവമാകാൻ നവാസ് കെ.എം.സി.സി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. നിസ്വാർഥരായി പ്രവർത്തിച്ചാൽ അഭിമാനകരമായ അസ്ഥിത്വം നഷ്ടപ്പെട്ടുപോകുന്ന നിലയിലേക്കുള്ള വെല്ലുവിളികളെ അതിജീവിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല പ്രസിഡന്റ് ഗഫൂർ അഞ്ചച്ചവടി അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി റഫീഖ് തോട്ടക്കര, ഓർഗനൈസിങ് സെക്രട്ടറി കെ പി മുസ്തഫ, വി എച്ച് അബ്ദുള്ള, സലാം മമ്പാട്ടുമൂല എന്നിവർ സംസാരിച്ചു.മുഖ്യാതിഥി പി.കെ. നവാസിന് ജില്ല ട്രഷറർ ഇക്ബാൽ താനൂർ കമ്മിറ്റിയുടെ ഉപഹാരം നൽകി ആദരിച്ചു. പരിപാടിയുടെ പ്രചാരണാർഥം ജില്ല വനിത വിങ് നടത്തിയ പ്രബന്ധരചനാമത്സര വിജയികളെ ജില്ല ഓർഗനൈസിങ് സെക്രട്ടറി റിയാസ് ഓമാനൂർ പ്രഖ്യാപിച്ചു.
കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി നടത്തിയ ക്വിസ് മത്സരത്തിന്റെ വിജയികളെ മണ്ഡലം പ്രസിഡന്റ് സാബിർ ഓമാനൂരും, വൈസ് പ്രസിഡന്റ് ഷബീറലി കക്കോവും പ്രഖ്യാപിച്ചു. ജില്ല ഭാരവാഹികളായ ഷാഫി കോട്ടക്കൽ, അലി അക്ബർ, നൗഷാദ് മുനീർ, ഹാരിസ് വണ്ടൂർ, മെഹ്റൂഫ് തവനൂർ, മുജീബ് അഡ്വെൽ, ഷഹീൻ, മൊയ്തീൻ, ഷഫീഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഷിഫ ഫാത്തിമ ഓമാനൂർ ഖിറാഅത്ത് നടത്തി. ജില്ല ജനറൽ സെക്രട്ടറി ഉമ്മർ കൂട്ടിലങ്ങാടി സ്വാഗതവും വൈസ് പ്രസിഡന്റ് വി.കെ. റിയാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.