കെ.എം.സി.സി കണ്ണൂർ ജില്ല വനിത വിങ് ഫൺ ഫെസ്റ്റ് മനാമ: വനിതകളുടെയും വിദ്യാർഥികളുടെയും വിവിധ ഫൺ ഗെയിമുകളോടെ ബഹ്റൈൻ കെ.എം.സി.സി വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫൺ ഫെസ്റ്റ് 2022 ശ്രദ്ധേയമായി. ചിത്രരചന മത്സരം, കളറിങ് മത്സരം എന്നിവയും സംഘടിപ്പിച്ചു.
പ്രസിഡന്റ് റഫീന ഷഹീർ ഉദ്ഘാടനം ചെയ്തു. സൽമ അസ്ഫർ, സുമി മഹ്മൂദ്, ജിഷാത് നസീർ, ശർമി മിദ്ലാജ്, സുഫൈജ നൂറുദ്ദീൻ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. സംസ്ഥാന ഭാരവാഹികളായ സുനിത ഷംസുദ്ദീൻ, സമീറ ഷറഫുദ്ദീൻ, ഷാന ഹാഫിസ് തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറിമാരായ മുഹ്സിന ഫൈസൽ, ഹസീന അഷ്റഫ് എന്നിവർ നേതൃത്വം നൽകി. ഐശ്വര്യ നന്ദൻ, അശ്വതി ഹരീഷ് തുടങ്ങിയവർ വിധികർത്താക്കളായിരുന്നു. ട്രഷറർ നസീമ ഷുഹൈബ് സ്വാഗതവും സെക്രട്ടറി ഡോ. ഹൈഫ സഹീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.