കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്​​ഘാ​ട​ന ചടങ്ങിൽനിന്ന് 

കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി പ്രവർത്തനത്തിന്​ തുടക്കമായി

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി 2022-24 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പ്ര​വ​ർ​ത്ത​നോ​ദ്​​ഘാ​ട​നം മ​നാ​മ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്നു. സ​മ​സ്ത ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്‍റ്​ സ​യ്യി​ദ് ഫ​ഖ്‌​റു​ദ്ദീ​ൻ ത​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന​യോ​ടെ തു​ട​ക്കം​കു​റി​ച്ച സ​ദ​സ്സ് കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ഹ​ബീ​ബ് റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല കെ.​എം.​സി.​സി മെം​ബ​ർ​മാ​ർ​ക്കു​ള്ള കിം​സ് ഹോ​സ്പി​റ്റ​ൽ പ്രി​വി​ലേ​ജ് കാ​ർ​ഡ് കിം​സ് പ്ര​തി​നി​ധി താ​രീ​ഖ് ന​ജീ​ബ് പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ല കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ന ഫ​ണ്ട് ഉ​ദ്ഘാ​ട​നം ഹാ​രി​സ് ഏ​ഴോം നി​ർ​വ​ഹി​ച്ചു.

സു​പ്ര​സി​ദ്ധ കാ​ഥി​ക​ൻ സു​ബൈ​ർ തൊ​ട്ടി​ക്ക​ലും പ​ട്ടു​റു​മാ​ൽ ഗാ​യ​ക​ൻ മ​മ്മാ​ലി ക​ണ്ണൂ​രും കു​ഞ്ഞ​ഹ​മ്മ​ദ് ത​ളി​പ്പ​റ​മ്പും അ​വ​ത​രി​പ്പി​ച്ച ഇ​സ്‍ലാ​മി​ക ക​ഥാ​പ്ര​സം​ഗം സ​ദ​സ്സി​ന്റെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി. ഗാ​യ​ക​ൻ എം.​എ. ഗ​ഫൂ​ർ ഗാ​ന​മാ​ല​പി​ച്ചു.

പ്ര​സി​ഡ​ന്‍റ്​ മ​ഹ്മൂ​ദ് പെ​രി​ങ്ങ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്​ കു​ട്ടൂ​സ മു​ണ്ടേ​രി ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ റ​സാ​ഖ് മൂ​ഴി​ക്ക​ൽ, റ​ഫീ​ഖ് തോ​ട്ട​ക്കാ​ര, കെ.​പി. മു​സ്ത​ഫ, ഷാ​ഫി കാ​സ​ർ​കോ​ട്, എ.​പി. ഫൈ​സ​ൽ, മു​ൻ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ നൂ​റു​ദ്ദീ​ൻ മു​ണ്ടേ​രി, മു​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി പി.​വി. സി​ദ്ദീ​ഖ്, ജി​ല്ല കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്‌​റ​ഫ് ക​ക്ക​ണ്ടി, ഷ​ഹീ​ർ കാ​ട്ടാ​മ്പ​ള്ളി, ഇ​സ്മാ​യി​ൽ പ​യ്യ​ന്നൂ​ർ, ഫൈ​സ​ൽ കു​ഞ്ഞി മു​ഹ​മ്മ​ദ്, ഇ​സ്മാ​യി​ൽ വ​ട്ടി​യേ​റ, ഇ​ബ്രാ​ഹിം വ​ള​പ​ട്ട​ണം, ഫ​ത്താ​ഹ് പൂ​മം​ഗ​ലം, അ​ബ്ദു​ൽ നാ​സ​ർ മു​ല്ലാ​ലി, സ​ഹീ​ർ മ​ട്ട​ന്നൂ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ജി​ല്ല ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് ത​ന്ന​ട സ്വാ​ഗ​ത​വും ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ല​ത്തീ​ഫ് ചെ​റു​കു​ന്ന് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC Kannur District Committee started functioning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.