ടി.പി അബ്ദുറഹ്മാന് കെ.എം.സി.സി ബഹ്റൈൻ ഈസ്റ്റ് റിഫ ഏരിയ
കമ്മിറ്റി നൽകിയ യാത്രയയപ്പ്
മനാമ: 47 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന ടി.പി അബ്ദുറഹ്മാന് കെ.എം.സി.സി ബഹ്റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി.
ചടങ്ങിൽ പ്രസിഡന്റ് റഫീഖ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കെ.എം.സി.സി വൈസ് പ്രസിഡന്റ് എൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുകയും ടി.പിക്ക് മോമെന്റോ നൽകി ആദരിക്കുകയും ചെയ്തു.
അര നൂറ്റാണ്ടുകാലം പവിഴ ദ്വീപിന്റെ വളർച്ചയ്ക്കും വികസനത്തിനും കെ.എം.സി.സിയുടെ സംഘടന വളർച്ചക്കും സാക്ഷിയായ അനുഭവവും ഫാറൂഖ് കോളേജിൽ പഠിക്കുമ്പോൾ സി.എച്ച്. മുഹമ്മദ് കോയയുമായുണ്ടായിരുന്ന ബന്ധങ്ങളും എം.എസ്.എഫ് കാലത്തെ അനുഭവങ്ങളും മറുപടി പ്രസംഗത്തിൽ ടി.പി പങ്കുവെച്ചു.
ഷെമീർ വി.എം നിസാർ മാവിലി. എം.എ റഹ്മാൻ എന്നിവർ ആശംസകൾ നേർന്നു.
മുസ്തഫ പട്ടാമ്പി, താജുദ്ധീൻ, പി മൻസൂർ ഷൊർണൂർ, അബുൽ ഇർഷാദ്, സാജിദ് കൊല്ലിയിൽ, ഫസ്ലു റഹ്മാൻ, സാജിർ സിടികെ, നസീർ ഉറുതോടി, ആസിഫ് റസാഖ് മണിയൂർ, സഫീർ, സജീർ സികെ, കാജഹുസ്സൈൻ റാഷിദ്, സിദ്ധീഖ്, അഹ്മദ് നൗഫൽ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ടി.ടി അഷ്റഫ് സ്വാഗതവും എം.കെ സിദ്ദീഖ് നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.