ഗൾഫ് മാധ്യമം ബഹ്റൈൻ ബ്യൂറോ ചീഫ് ബിനീഷ് തോമസിന് കെ.എം.സി.സി ബഹ്റൈൻ
നൽകിയ യാത്രയയപ്പ്
ബിനീഷ് തോമസിന് കെ.എം.സി.സി യാത്രയയപ്പ് നൽകി
മനാമ: സേവന കാലാവധി കഴിഞ്ഞു നാട്ടിലേക്ക് മടങ്ങുന്ന ഗൾഫ് മാധ്യമം ബഹ്റൈൻ ബ്യൂറോ ചീഫ് ബിനീഷ് തോമസിന് കെ.എം.സി.സി ബഹ്റൈൻ യാത്രയയപ്പ് നൽകി. കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാൻ സ്നേഹാദരം സമർപ്പിച്ചു. കെ.എം.സി.സി ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര ഷാൾ അണിയിച്ചു.
വേൾഡ് കെ.എം.സി.സി സെക്രട്ടറി അസൈനാർ കളതിങ്കൽ, കെ.എം.സി.സി ട്രഷറർ കെ.പി. മുസ്തഫ, വൈസ് പ്രസിഡന്റുമാരായ എ.പി. ഫൈസൽ, സഹീർ കട്ടമ്പള്ളി, സെക്രട്ടറിമാരായ അഷ്റഫ് കക്കണ്ടി, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ, എസ്.കെ. നാസർ, മുൻ സെക്രട്ടറി ശരീഫ് വില്യാപ്പള്ളി, സീനിയർ നേതാവ് വി.എച്ച്. അബ്ദുല്ല എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.