കെ.എം.സി.സി മുഹറഖ് ഏരിയ കമ്മിറ്റി നടത്തിയ പ്രാർഥന സദസ്സ്
മനാമ: കെ.എം.സി.സി മുഹറഖ് ഏരിയ ട്രഷറർ കരുവാണ്ടി മുസ്തഫ, ഹംസ എന്നിവരുടെ പിതാവ് കരുവാണ്ടി മൊയ്തുവിന്റെ നിര്യാണത്തിൽ അനുശോചനവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് അഷ്റഫ് ബാങ്ക് റോഡ് അധ്യക്ഷത വഹിച്ചു. എൻ.കെ. അബ്ദുൽ കരീം മാസ്റ്റർ, ശറഫുദ്ദീൻ മാരായമംഗലം, കരീം കുളമുള്ളതിൽ എന്നിവർ സംസാരിച്ചു.
അബ്ദുറസാഖ് നദ് വി, ഉമ്മർ മൗലവി വയനാട് എന്നിവർ പ്രാർഥനക്ക് നേതൃത്വം നൽകി. ഹാഷിം വാഫി കണ്ണൂർ, ബഷീർ ദാരിമി, ഇബ്രാഹിം തിക്കോടി, ശഫീഖ് വളാഞ്ചേരി, യുസുഫ് തോടന്നൂർ, അബ്ദുൽ കരീം റിയോ, മുന അബ്ദുല്ല, ശറഫുദ്ദീൻ മൂടാടി, അഷ്റഫ് തിരുനാവായ, നിസാർ ഇരിക്കൂർ, കെ.പി. നിസാമുദ്ദീൻ, അബ്ദുറസാഖ് നരിക്കോത്ത്, അൻവർ വാവാട്, അബ്ദുൽ റഹ്മാൻ ഇയ്യോതിൽ, ഷൈജൽ നരിക്കോത്ത്, കെ.കെ. അനീസ്, യൂസഫ് അറക്കിലാട് തുടങ്ങിയവർ സംബന്ധിച്ചു. കെ.എം.സി.സി മുഹറഖ് ഏരിയ ജനറൽ സെക്രട്ടറി റഷീദ് തുലിപ്പ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.