ഇബ്രാഹിം പൂനത്തിെന്‍റ വിയോഗത്തിൽ കെ.എം.സി.സി അനുശോചിച്ചു

മനാമ: കഴിഞ്ഞദിവസം നിര്യാതനായ കോഴിക്കോട് ബാലുശ്ശേരി പൂനത്ത് സ്വദേശി ഇബ്രാഹീമിന്റെ (48) വിയോഗത്തിൽ ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

രോഗബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പുകൾക്കിടെയാണ് മരണം. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി. കെ.എം.സി.സി മയ്യിത്ത് പരിപാലന വിങ് ഭാരവാഹികളാണ് നേതൃത്വം നൽകിയത്. ബഹ്‌റൈൻ കെ.എം.സി.സി അൽ അമാന മെംബറായിരുന്നു.

മനാമ കാനൂ മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് സമസ്ത കോഓഡിനേറ്റർ അബ്ദുറസാഖ് നദ്‌വി കണ്ണൂർ നേതൃത്വം നൽകി. കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി

യും ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയും പൂനത്ത് കൂട്ടം ബഹ്‌റൈൻ കമ്മിറ്റിയും ഇബ്രാഹീമിന്റെ നിര്യാണത്തിൽ അനുശോചിച്ചു. 

Tags:    
News Summary - KMCC condoled the demise of Ibrahim Poonath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.