അന്തർദേശീയ വളൻറിയർ ദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്റൈൻ വളൻറിയർ
വിങ്ങിെൻറ ആഭിമുഖ്യത്തിൽ നടത്തിയ സംഗമം
മനാമ: അന്തർദേശീയ വളൻറിയർ ദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്റൈൻ വളൻറിയർ വിങ് ആഭിമുഖ്യത്തിൽ സംഗമവും മധുര വിതരണവും നടത്തി.
മനാമ നയീം ഹോസ്പിറ്റലിൽ കോവിഡ് വാക്സിൻ സ്വീകരിക്കാനെത്തിയവർക്ക് വെള്ളം വിതരണം ചെയ്തു. രാത്രി മനാമ കെ.എം.സി.സി ഹാളിൽ നടന്ന സ്നേഹ സംഗമം കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് അദ്ലിയ അധ്യക്ഷത വഹിച്ചു. ആഷിഖ് പാലക്കാട് പ്രാർഥനക്ക് നേതൃത്വം നൽകി. കെ.പി. മുസ്തഫ, റഫീഖ് തോട്ടക്കര, അസ്ലം വടകര, കെ.കെ.സി. മുനീർ, റഫീഖ് നാദാപുരം, അബ്ദുറഹ്മാൻ മാട്ടൂൽ, നിസാർ ഉസ്മാൻ, അഷ്കർ വടകര, മൊയ്തീൻ പേരാമ്പ്ര, റഷീദ് ആറ്റൂർ, ഉമ്മർ മലപ്പുറം, ശിഹാബ് പ്ലസ്, അസീസ് എ.ടി.സി എന്നിവർ സംസാരിച്ചു. എസ്.കെ. നാസർ സ്വാഗതവും റിയാസ് ഓമാനൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.