കെ.എം.സി.സി ബഹ്റൈൻ മുഹറഖ് ഏരിയ കമ്മിറ്റി പുതുതായി തിരഞ്ഞെടുത്ത ഭാരവാഹികൾ

കെ.എം.സി.സി ബഹ്റൈൻ മുഹറഖ് ഏരിയ കമ്മിറ്റി ഭാരവാഹികൾ

മനാമ: കെ.എം.സി.സി ബഹ്റൈൻ മുഹറഖ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജനറൽ കൗൺസിലിൽ 2024-2025 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

മുഹറഖ് കെ.എം.സി.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജനറൽ കൗൺസിൽ അഷ്റഫ് ബാങ്ക് റോഡിന്‍റെ അധ്യക്ഷതയിൽ കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന പ്രസിഡന്‍റ് എ. ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.

മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അലി കൊയിലാണ്ടി മുഖ്യപ്രഭാഷണം നിർവഹിച്ച ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, കുട്ടൂസ മുണ്ടേരി, കെ.പി. മുസ്തഫ, എ.പി. ഫൈസൽ, ഒ.കെ. കാസിം, റഫീഖ് തോട്ടക്കര, എൻ.കെ. അബ്ദുൽ കരീം തുടങ്ങിയവർ ആശംസകളർപ്പിച്ചു. റഷീദ് കീഴൽ വാർഷിക റിപ്പോർട്ടും ഇബ്രാഹിം തിക്കോടി വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. റിട്ടേണിങ് ഓഫിസർമാരായ റഷീദ് ആറ്റൂർ, കെ.പി. നൂറുദ്ദീൻ, അഷ്കർ വടകര എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

ഭാരവാഹികൾ: കെ.ടി. അബു യൂസുഫ് (പ്രസി), റഷീദ് കീഴൽ (ജന. സെക്ര), മുസ്തഫ കരുവാണ്ടി (ട്രഷ), ഷഫീഖ് അലി കെ.ടി. (ഓർഗ. സെക്ര), എസ്.കെ. നാസർ, ഇസ്മായിൽ എലത്തൂർ, ഇബ്രാഹിം തിക്കോടി, ഷറഫുദ്ദീൻ മൂടാടി,

ജുനൈദ് കെ.വി.കെ (വൈ. പ്രസി). യൂസുഫ് തോടന്നൂർ, നിസാർ ഇരിട്ടി, ജംഷീദ് അലി എടക്കര, നൗഷാദ് കരുനാഗപ്പള്ളി, അഷ്റഫ് തിരുനാവായ (സെക്ര). ഷറഫു മൂടാടി സ്വാഗതവും മുസ്തഫ കരുവാണ്ടി നന്ദിയും പറഞ്ഞു.

Tags:    
News Summary - KMCC Bahrain Muharraq Area Committee representatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.