മാഹിറ ഷമീർ, അഫ്ര മുഹ്സിൻ, നസീമ ശുഹൈബ് , ജസ്ന കരിപ്പായി, സബിത അബ്ദുൽ ഖാദർ
മനാമ: കെ.എം.സി.സി ബഹ്റൈൻ ലേഡീസ് വിങ്ങിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മനാമ കെ.എം.സി.സി ആസ്ഥാനത്തെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന വനിത സംഗമത്തിലാണ് അടുത്ത വർഷത്തേക്കുള്ള പുതിയ കമ്മിറ്റി രൂപവത്കരിച്ചത്. കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര അധ്യക്ഷത വഹിച്ചു.
സ്ത്രീശാക്തീകരണവും മുന്നേറ്റവും എന്നത്തെക്കാളും പ്രസക്തമായ വർത്തമാനകാലത്തിൽ പ്രവാസപരിസരത്തെ ഈ വനിത കൂട്ടായ്മ കെ.എം.സി.സിക്ക് കരുത്തുപകരുന്നതാണെന്ന് ഹബീബ് റഹ്മാൻ പറഞ്ഞു. സാമൂഹിക തിന്മകൾക്കെതിരെ മൂല്യബോധമുള്ള ഒരു സമൂഹത്തത്തിന്റെ സൃഷ്ടിക്ക് വനിതകൾക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. കുടുംബജീവിതം നയിക്കുന്നതോടൊപ്പം സമൂഹത്തിലെ പ്രയാസപ്പെടുന്നവർക്ക് താങ്ങായി മാറാനും കഴിയുന്നു എന്നതാണ് ഈ കൂട്ടായ്മയിലൂടെ സാധ്യമാകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എം.സി.സി ബഹ്റൈൻ 45ാം വാർഷികാഘോഷത്തിന്റെയും ഗ്രാൻഡ് ഇഫ്താറുകളുടെയും വിജയത്തിന് കെ.എം.സി.സി ലേഡീസ് വിങ് വലിയ പങ്കാണ് വഹിച്ചത്. പുതിയ മെംബർഷിപ് അടിസ്ഥാനത്തിൽ പങ്കെടുത്ത ലേഡീസ് വിങ് അംഗങ്ങളിൽ നിന്നാണ് ഐകകണ്ഠ്യേന പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
നഫീസത്ത് അഫ ഖിറാഅത്ത് നിർവഹിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എൻ. അബ്ദുൽ അസീസ് സ്വാഗതവും വൈസ് പ്രസിഡന്റ് റഫീഖ് തോട്ടക്കര നന്ദിയും പറഞ്ഞു.
വേൾഡ് കെ.എം.സി.സി സെക്രട്ടറി അസൈനാർ കളത്തിങ്കൽ, സ്റ്റേറ്റ് ട്രഷറർ കെ.പി. മുസ്തഫ എന്നിവർ ആശംസപ്രസംഗം നടത്തി. മാഹിറ സമീർ, അഫ്ര മുഹ്സിൻ, നസീമ ഷുഹൈബ്, സബിദ അബ്ദുൽ ഖാദർ സംസാരിച്ചു. സ്റ്റേറ്റ് കെ.എം.സി.സി ഭാരവാഹികളായ എ.പി. ഫൈസൽ, ഷഹീർ കാട്ടാമ്പള്ളി, അഷ്റഫ് കാട്ടിൽപീടിക, അഷ്റഫ് കക്കണ്ടി എന്നിവർ സംബന്ധിച്ചു.
ഭാരവാഹികൾ: പ്രസിഡന്റ്: മാഹിറ ഷമീർ (കോഴിക്കോട്), ജന. സെക്രട്ടറി: അഫ്ര മുഹ്സിൻ (കാസർകോട്), ട്രഷറർ: നസീമ ശുഹൈബ് (കണ്ണൂർ), ഓർഗ. സെക്രട്ടറി: ജസ്ന കരിപ്പായി (മലപ്പുറം), സീനിയർ വൈസ് പ്രസിഡന്റ്: സബിത അബ്ദുൽ ഖാദർ (സൗത്ത് സോൺ), വൈസ് പ്രസിഡന്റുമാർ: റിസ്വി അബ്ദുൽ ലത്തീഫ് (മുഹറഖ് ഏരിയ), സുഫൈജ റഫ്സി (ഇസ ടൗൺ ഏരിയ), സാഹിദ റഹ്മാൻ (ഈസ്റ്റ് റിഫ ഏരിയ). സെക്രട്ടറിമാർ: ജസീല ഷഹീർ (കോഴിക്കോട്), ഷഹനാസ് സക്കീർ (ഈസ്റ്റ് റിഫ ഏരിയ), അലീമ പാവൂർ, ഷർമിന ഹാരിസ്, (മുഹറഖ് ഏരിയ), സാമിറ സിദീഖ് (മലപ്പുറം).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.