ബഹ്‌റൈൻ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം ഭാരവാഹികൾ
മനാമ: ബഹ്‌റൈൻ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കൗൺസിൽ മീറ്റ് കോഴിക്കോട് ജില്ല പ്രസിഡന്‍റ് ഫൈസൽ കോട്ടപ്പള്ളി ഉദ്‌ഘാടനം ചെയ്തു. കഴിഞ്ഞ രണ്ടു വർഷംകൊണ്ട് മണ്ഡലത്തിലെ പ്രവാസികളടക്കമുള്ള നിർധനരായവർക്ക് 50 ലക്ഷത്തോളം രൂപയുടെ ചാരിറ്റി പ്രവർത്തനം നടത്തിയ മണ്ഡലം കമ്മിറ്റിയെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്‍റ് റസാഖ് ആയഞ്ചേരി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി റസാഖ് ആയഞ്ചേരി (പ്രസി), ആർ.ടി. ഫൈസൽ (ജന. സെക്ര), മുനീർ വേളം (ട്രഷ), ഖാസിം കോട്ടപ്പള്ളി (ഓർഗ. സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ:
നസീർ ഇഷ്ടം, നൗഷാദ് കപ്പി, ടി.വി. റഫീഖ്, ഇസ്മായിൽ ജംബോ, വി.പി. റാഷിദ് (വൈ. പ്രസി), സുഹൈർ വേളം, സഹീർ പറമ്പത്ത്, കുഞ്ഞമ്മദ് ചാലിൽ, നിഥിൻ മുഹമ്മദ്, മൊയ്‌തു തയ്യിൽ (സെക്ര). യോഗത്തിൽ സംസ്ഥാന ട്രഷറർ റസാഖ് മൂഴിക്കൽ, ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ, വൈസ് പ്രസിഡന്‍റ് എ.പി. ഫൈസൽ, സെക്രട്ടറിമാരായ കെ.കെ.സി. മുനീർ, ശരീഫ് വില്യാപ്പള്ളി, ജില്ല ആക്ടിങ് ജനറൽ സെക്രട്ടറി മുഹമ്മദ് ഷാഫി വേളം, ട്രഷറർ സുഹൈൽ മേലടി, ഓർഗനൈസിങ് സെക്രട്ടറി പി.കെ. ഇസ്ഹാഖ്, ജില്ല വൈസ് പ്രസിഡന്‍റ് അഷ്‌റഫ് തോടന്നൂർ, നാസർ ഹാജി പുളിയാവ്, ലത്തീഫ് കൊയിലാണ്ടി എന്നിവർ സംസാരിച്ചു.
സാജിത് അരൂർ പ്രവർത്തന റിപ്പോർട്ടും പി.എം. നവാസ് കണക്കും അവതരിപ്പിച്ചു. ജില്ല ഭാരവാഹികളായ ഫൈസൽ കണ്ടീതാഴ, അഷ്‌റഫ് നരിക്കോട്, മുനീർ ഒഞ്ചിയം എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
സി.എം. കുഞ്ഞബ്ദുല്ല മാസ്റ്റർ സ്വാഗതവും ആർ.ടി. ഫൈസൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.