മനാമ : കെ.എം.സി.സി.സൗത്ത് സോണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘സ്നേഹസായാഹ്‌നം’ സംഘടിപ്പിച്ചു. വൈസ് പ്രസിഡ
ൻറ് നസീർ നെടുങ്കണ്ടം അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ പി.എം സാദിഖലി സംസ്ഥാന പ്രസിഡൻറ് എസ്.വി.ജലീൽ പരിപാടി ഉദ്ഘാടനം ചെയ്തു.
ഇതോടനുബന്ധിച്ചു നടന്ന സൗത്ത് സോൺ അംഗങ്ങളുടെ കുടുംബ സംഗമത്തിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. പി.എം സാദിഖലിയെ കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് എസ്. വി ജലീൽ പൊന്നാട അണിയിച്ചു ആദരിച്ചു. സൗത്ത് സോൺ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡൻറ് റഷീദ് ആറ്റൂർ സമ്മാനിച്ചു . അഡ്വ പി.എം.സാദിക്കലി ,കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, പി.വി സിദ്ദിക്ക്, ഗഫൂർ കൈപ്പമംഗലം ശരഫുദ്ദീൻ, മാരായമംഗലം, ഷംസു കൊച്ചിൻ, സഹൽ ഇടുക്കി, നവാസ് കുണ്ടറ, ജാഫർ സാദിക്ക് തങ്ങൾ, വനിതാ വിങ് സ്റ്റേറ്റ് ഓർഗ. സെക്രട്ടറി ഫിർദൗസി സജീർ തുടങ്ങിയവർ ആശംസകൾ നേർന്നു. അബ്ദുൽഖാദർ ചേലക്കര, ഫിറോസ് പന്തളം, സലിം കാഞ്ഞാർ, ഒമർ അബ്ദുള്ള, ഷഫീക് അവിയൂർ, നിയാസ് നാസർ, സജീർ ബദറുദ്ദീൻ, ഷാജഹാൻ, ബീരാൻ കുഞ്ഞി അബ്ദുൾ കാദർ ,മനാഫ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.സബിത അബ്ദുൽ ഖാദർ (പ്രസിഡൻറ്) അൻസില ഫിറോസ് (ജനറൽ സെക്രട്ടറി) ഫൗസിയ മനാഫ് (ട്രഷ്രറർ) എന്നിവർ ഭാരവാഹികളായി സൗത്ത് സോൺ വനിതാ വിങ്ങിനും ഇതോടൊപ്പം രൂപം നൽകി .സൗത്ത് സോൺ ജനറൽ സെക്രട്ടറി തേവലക്കര ബാദുഷ സ്വാഗതവും സെക്രട്ടറി ഹനീഫ ആറ്റൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.