കെ.എം.സി.സി ബഹ്റൈൻ ഹെൽത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
കെ.എം.സി.സി 46ാമത് രക്തദാന ക്യാമ്പ്
മനാമ: കെ.എം.സി.സി ബഹറൈൻ ഹെൽത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജീവശസ്പർശം രക്തദാന ക്യാമ്പ് രക്തദാതാക്കളുടെ പങ്കാളിത്ത കൊണ്ട് ശ്രദ്ധേയമായി. "അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനം" എന്ന ശീർഷകത്തിൽ ബഹറൈൻ കെ.എം.സി.സി സൽമാനിയ മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച 46ാംമത് ക്യാമ്പിൽ സ്വദേശികളും വിദേശികളും ഉൾപെടെ നൂറിലധികം പേർ പങ്കാളികളായി.
സംസ്ഥാന ഭാരവാഹികളായ എ.പി ഫൈസൽ അഷ്‌റഫ് കാട്ടിൽപ്പീടിക, കെ.പി മുസ്തഫ, സലീം തളങ്കര, ഷാഫി പാറക്കട്ടെ, അഷ്‌റഫ് കക്കണ്ടി, ഷഹീർ കാട്ടാമ്പള്ളി, ഫൈസൽ കണ്ടീതാഴ, കെ.എം.സി.സി ഹെൽത്ത് വിങ് ജനറൽ കൺവീനർ ഉമ്മർ കൂട്ടിലങ്ങാടി, സംസ്ഥാന കെ.എം.സി.സി വനിതാ വിങ് സെക്രട്ടറി റിസ് വിശിഹാബ് എന്നിവർ രക്തദാന ക്യാമ്പിൽ സന്നിഹിതരായിരുന്നു. സൽമാനിയ മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്ക് അധികൃതരുടെ പ്രത്യേക ആവശ്യപ്രകാരമാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ഹെൽത്ത് വിങ് ഭാരവാഹികളായ സത്താർ ഉപ്പള, ഷഹീൻ, അനസ് നാട്ടുകൽ, അൻസാർ ചങ്ങലീരി, സിദ്ദീഖ്, ആഷിഖ് പൊന്നു,ഷമീർ, ഹമീദ്,അച്ചു പൊവ്വൽ മുജീബ് എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.