കൊല്ലം ജില്ല 77-ാംപിറന്നാൾ ആഘോഷം
Posted On
date_range Updated On
date_range കെ.എൽ 2 ഫാമിലി കൂട്ടായ്മ കൊല്ലം ജില്ല 77ാംപിറന്നാൾ ആഘോഷം നടത്തി
മനാമ: കൊല്ലം ജില്ല 77-ാംപിറന്നാൾ ആഘോഷം സംഘടിപ്പിച്ച് കൊല്ലം ജില്ലയിലെ സൽമാബാദ് ഏരിയയിൽ താമസക്കാരായ ഒരു കൂട്ടം പ്രവാസികളായ കെ.എൽ 2 സൽമാബാദ് കൂട്ടായ്മ. ഏറ്റവും പഴയ തുറമുഖ നഗരങ്ങളിൽ ഒന്നും ലോകപ്രസക്തമായ കശുവണ്ടി വ്യവസായത്തിന്റെ തലസ്ഥാനമായ കൊല്ലം ജില്ല രൂപീകൃതമായിട്ട് 77 വർഷങ്ങൾ പിന്നിടുന്ന ഈ അവസരത്തിലാണ് കൂട്ടായ്മ ആഘോഷം സംഘടിപ്പിച്ചത്.
പായസ വിതരണത്തിൽ സൽമാബാദ് ഇൻഡസ്ട്രിയൽ ഏരിയയിലെ അനേകം തൊഴിലാളികളും പൊതുജനങ്ങളും പങ്കെടുത്തു. ഭാരവാഹികളായ രതിൻ തിലക് ജയപ്രകാശ് ജയൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.