രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുമായി കൂടിക്കാഴ്ച നടത്തുന്നു
മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിെൻറ വളര്‍ച്ചയും പുരോഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങളും സാമ്പത്തിക മേഖല മെച്ചപ്പെടുത്താനുള്ള ആശയങ്ങളും ചർച്ച ചെയ്തു.
ജനങ്ങളുടെ സുഖക്ഷേമങ്ങള്‍ ഉറപ്പുവരുത്താൻ പ്രിന്‍സ് സല്മാന് നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഹമദ് രാജാവ് അഭിനന്ദിച്ചു. സര്‍ക്കാര്‍ അതോറിറ്റികളുടെയും മന്ത്രാലയങ്ങളുടെയും പ്രവര്‍ത്തനങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തന പുരോഗതിയും ഹമദ് രാജാവ് വിലയിരുത്തി. കോവിഡ് വാക്സിന് സ്വീകരിക്കുന്നതിനുള്ള മികച്ച പ്രതികരണം ആശാവഹമാണെന്ന് പ്രിന്‍സ് സല്മാന് വ്യക്തമാക്കി.
ബഹ്റൈന്‍ മീന്‍പിടിത്തക്കാരുടെ അവകാശങ്ങളും ഇരുവരും ചര്‍ച്ച നടത്തി. ഇതുമായി ബന്ധപ്പെട്ട് പാര്ലമെൻറിെൻറയും ശൂറ കൗൺസിലിെൻറയും ബഹ്റൈന്‍ പൊതുസമൂഹത്തിെൻറയും ഉറച്ച നിലപാട് കരുത്തേകുന്നതാണെന്ന് വിലയിരുത്തി. 49ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ച മുഴുവന്‍ പൗരന്മാർക്കും പ്രവാസി സമൂഹത്തിനും ഹമദ് രാജാവ് നന്ദി പ്രകാശിപ്പിച്ചു. കൂടിക്കാഴ്ചയില്‍ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല് ഖലീഫ, ശൈഖ് ഖാലിദ് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.