കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹും ബഹ്റൈൻ ആഭ്യന്തരമന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയും കൂടിക്കാഴ്ചക്കിടെ

സുരക്ഷാ സഹകരണം ശക്തിപ്പെടുത്താൻ ബഹ്‌റൈനും കുവൈത്തും

മനാമ: സുരക്ഷാ സഹകരണം മെച്ചപ്പെടുത്തലും ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ചർച്ച ചെയ്ത് കുവൈത്തും ബഹ്‌റൈനും. ചൊവ്വാഴ്ച ബഹ്റൈനിൽ എത്തിയ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് ഇതു സംബന്ധിച്ച് ബഹ്‌റൈൻ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുമായി ചർച്ച നടത്തി. മേഖലയിലെ പുതിയ സംഘർഷത്തിന്റെയും ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ കൂടിയാണ് ഇരു മന്ത്രിമാരുടെയും കൂടികാഴ്ച.

ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ ഏകോപനത്തിന്റെയും സഹകരണത്തിന്റെയും ഭാഗമായി ശൈഖ് ഫഹദ് ബഹ്‌റൈൻ സന്ദർശിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബഹ്‌റൈനുമായുള്ള ആഴത്തിലുള്ള സാഹോദര്യ ബന്ധത്തിൽ കുവൈത്തിന്റെ അഭിമാനം ശൈഖ് ഫഹദ് വ്യക്തമാക്കി. സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ബഹ്‌റൈൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്തിന്റെ പിന്തുണയും ഊന്നിപ്പറഞ്ഞു.

കുവൈത്തിന്റെ പിന്തുണയേയും ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയെയും ബഹ്‌റൈൻ അഭിനന്ദിക്കുന്നതായി ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധങ്ങളെയും, അടുത്ത സഹകരണത്തെയും ഈ സന്ദർശനം പ്രതിഫലിപ്പിക്കുന്നതായും കൂട്ടിച്ചേർത്തു.

Tags:    
News Summary - Bahrain and Kuwait to strengthen security cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.