മനാമ: ബഹ്‌റൈനിലെ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുഗമമാക്കുന്നതിനായി പേയ്‌മെന്റ് ഇന്റർനാഷണൽ എന്റർപ്രൈസുമായി (പി.ഐ.ഇ) സഹകരിച്ച് എസ്.ടി.സി പേ. രാജ്യത്തുടനീളമുള്ള പി.ഐ.ഇയുടെ പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങളിൽ ക്യു.ആർ പേയ്‌മെന്റ് സൗകര്യം ലഭ്യമാക്കുന്നതാണ് ഈ പുതിയ പദ്ധതി.
ഇനി മുതൽ ഉപഭോക്താക്കൾക്ക് പി.ഐ.ഇയുടെ പി.ഒ.എസ് മെഷീനുകളിൽ തെളിയുന്ന ക്യു.ആർ കോഡ് എസ്.ടി.സി പേ ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്ത് പണമടയ്ക്കാം. പണമോ കാർഡോ കൈവശം വെക്കാതെ തന്നെ വേഗത്തിലും സുരക്ഷിതമായും ഇടപാടുകൾ പൂർത്തിയാക്കാൻ ഈ സംവിധാനം സഹായിക്കും. റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, സേവന മേഖലകളിൽ ഇത് വലിയ മാറ്റം കൊണ്ടുവരും. വ്യാപാരികളെ സംബന്ധിച്ചിടത്തോളം കൂടുതൽ ഡിജിറ്റൽ ഉപഭോക്താക്കളിലേക്ക് എത്താനും പണമിടപാടുകൾ ലഘൂകരിച്ച് പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ഈ സംയോജനം അവസരമൊരുക്കും.
എസ്.ടി.സി പേയുടെയും പി.ഐ.ഇയുടെയും ഈ സഹകരണം ബഹ്‌റൈനെ ഒരു ക്യാഷ്‌ലെസ് സമ്പദ്‌വ്യവസ്ഥയിലേക്ക് മാറ്റാനുള്ള രാജ്യത്തിന്റെ ലക്ഷ്യത്തിന് വലിയ ഊർജ്ജം നൽകുമെന്ന് എസ്.ടി.സി പേ സി.ഇ.ഒ മെറ്റിൻ സവ്രക്, പി.ഐ.ഇ മാനേജിംഗ് ഡയറക്ടർ ഷബീർ മോദി എന്നിവർ അഭിപ്രായപ്പെട്ടു. ബഹ്‌റൈനിലെ ഡിജിറ്റൽ പേയ്‌മെന്റ് ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുന്നതിലും ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും മികച്ച അനുഭവം ഉറപ്പാക്കുന്നതിലും ഈ പങ്കാളിത്തം നിർണ്ണായക പങ്ക് വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.