ഹമദ് രാജാവ് യു.എന്നിനെ അഭിസംബോധന ചെയ്​ത്​ സംസാരിക്കുന്നു

ഹമദ് രാജാവ് യു.എന്നിനെ അഭിസംബോധന ചെയ്​തു

മനാമ: ബഹ്റൈന്‍ ഭരണാധികാരി കിങ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്​തു. ന്യൂയോര്‍ക്കില്‍ കഴിഞ്ഞ ദിവസം നടന്ന 75ാമത് ജനറല്‍ അസംബ്ലി യോഗത്തിലാണ്​ ഓണ്‍ലൈന്‍ വഴി ഹമദ് രാജാവ് സംസാരിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷന് ആശംസകള്‍ നേര്‍ന്ന അദ്ദേഹം സ്ഥാനമൊഴിയുന്ന അധ്യക്ഷന്‍ നടത്തിയ ശ്രമങ്ങള്‍ പ്രശംസനീയമാണെന്ന്​ വിലയിരുത്തി.

യു.എന്‍ രൂപവത്കരണത്തി​െൻറ 75 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ അഭിമാനകരമായ ഒട്ടേറെ ഇടപെടലുകള്‍ ലോകരാജ്യങ്ങളില്‍ നടത്താന്‍ സാധിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. യുദ്ധങ്ങളും സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കാന്‍ യു.എന്‍ നടത്തിയ ശ്രമങ്ങള്‍ ഫലപ്രാപ്​തിയിലെത്തിയതായും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അതുമായി ബന്ധപ്പെട്ട അവബോധം ശക്തിപ്പെടുത്തുന്നതിനും യു.എന്നി​െൻറ ശ്രമങ്ങള്‍ വഴി സാധ്യമായിട്ടുണ്ട്.

യു.എന്നുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ചരിത്രമാണ് ബഹ്റൈനുള്ളത്. അന്താരാഷ്​ട്ര മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കുന്നതിന് ബഹ്റൈന്‍ കടപ്പെട്ടിരിക്കുന്നു. വെല്ലുവിളികള്‍ നേരിടാനും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ദൗത്യം നിര്‍വഹിക്കാനും കഴിഞ്ഞത് നിസ്സാര കാര്യമല്ല. മനുഷ്യസമൂഹം അഭിമുഖീകരിക്കുന്ന പ്രയാസകരമായ സാഹചര്യങ്ങള്‍ ദൂരീകരിക്കാനുള്ള ദൗത്യം കൂടുതല്‍ ഭംഗിയായി നിര്‍വഹിക്കപ്പെടേണ്ടതുണ്ട്. കോവിഡ് -19 മായി ബന്ധപ്പെട്ട് യു.എന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിമാനകരമാണ്​.

മേഖലയുടെ സമാധാനം മുന്നില്‍ക്കണ്ട് ഇസ്രായേലുമായുണ്ടാക്കിയ കരാറി​െൻറ ഗുണഫലം സമീപ ഭാവിയില്‍ ലഭിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. യു.എ.ഇ മുന്നോട്ടുവെച്ച ശക്തമായ നീക്കത്തിന് പിന്തുണ നല്‍കാന്‍ ബഹ്റൈന് സാധിച്ചു. ചരിത്രപരമായ സമാധാനത്തിലേക്കാണ് മേഖല നീങ്ങാന്‍ പോകുന്നത്.

അമേരിക്ക ഇക്കാര്യത്തില്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു. യു.എന്നിനോടൊപ്പം സമാധാന പാതയില്‍ നിലകൊള്ളാന്‍ ബഹ്റൈന്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.