മനാമ: ബഹ്റൈനി വനിതാ ഡോക്ടർ കിളിമഞ്ചാരോ പർവതം കീഴടക്കി. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ കൺസൾട്ടൻറ് ന്യൂറോ അനസ്തഷിയോളജിസ്റ്റ് ഡോ. മിൽദ ഖലീലാണ് അറബ് വനിതകളുടെ ശാക്തീകരണത്തിന് പ്രോത്സാഹനമാകുന്ന നേട്ടം കരസ്ഥമാക്കിയത്. ഒന്നും അസാധ്യമല്ലെന്ന് വിശ്വസിക്കാൻ മറ്റുള്ളവർക്ക് േപ്രരകമാകുന്നതാണ് തെൻറ നേട്ടമെന്ന് പ്രത്യാശിക്കുന്നതായി ഡോ. മിൽദ പറഞ്ഞു.
താൻസാനിയയിൽ സ്ഥിതി ചെയ്യുന്ന കിളിമഞ്ചാരോ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമാണ്. താഴ്വാരത്തുനിന്ന് 4900 മീറ്ററും സമുദ്ര നിരപ്പിൽനിന്ന് 5895 മീറ്ററുമാണ് ഇതിെൻറ ഉയരം. 60 വയസ്സിനോടടുത്ത ഖത്തർ പൗരൻ കിളിമഞ്ചാരോ കീഴടക്കിയ വാർത്തയാണ് തന്നിൽ പർവതാരോഹണത്തിെൻറ ആശയം നിറച്ചതെന്ന് 43 കാരിയായ ഡോക്ടർ പറയുന്നു. ചില ബഹ്റൈനി വനിതകൾ നേരത്തെ കിളിമഞ്ചാരോ കീഴടക്കിയതായി അറിയാം. എന്നാൽ, ഇൗ പർവതം കയറുന്ന ആദ്യ ബഹ്റൈനി വനിതാ ഡോക്ടർ താനായിരിക്കുമെന്ന് കരുതുന്നതായും അവർ കൂട്ടിച്ചേർത്തു.
ഒമാനി കമ്പനിയെയാണ് തെൻറ ആഗ്രഹ സാഫല്യത്തിനായി തെരഞ്ഞെടുത്തത്. ഇൗ കമ്പനിയുടെ തലവൻ നിരവധി വർഷങ്ങളായി പർവതാരോഹക സംഘങ്ങളെ നയിക്കുന്നയാളാണ്. ഇദ്ദേഹം അഞ്ച് തവണ കിളിമഞ്ചാരോ കീഴടക്കിയിട്ടുമുണ്ട്. ഗൾഫ് രാജ്യത്തുനിന്നുള്ളവരും സമാന സംസ്കാരത്തിലുള്ളവരുമായതിനാൽ അവരോടൊപ്പം പോകുന്നത് സുരക്ഷിതമാണെന്ന് കരുതി. ഒമാനിൽനിന്ന് ഒരാൾ മാത്രമായിരുന്നു സ്ത്രീ. ബാക്കിയുള്ളവരെല്ലാ പുരുഷന്മാരായിരുന്നു. പർവതത്തിെൻറ മുകളിലെത്താൻ അഞ്ച് ദിവസവും ഇറങ്ങാൻ രണ്ട് ദിവസവുമെടുത്തതായും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.