മനാമ: ഖലീഫ ബിന്‍ സല്മാന് ഹൈവേയിലെ മേല്‍പാല നിര്‍മാണ പുരോഗതി പൊതുമരാമത്ത്-മുനി സിപ്പല്-നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫിെൻറ നേതൃത്വത്തില്‍ വിലയിരുത്തി. ഗള്‍ഫ് വികസന പദ്ധതിയിലുള്‍പ്പെടുത്തിയാണ് സാര്‍ സിഗ്നലിന് സമീപം മേല്‍പാല നിര്‍മാണം നടത്തുന്നത്. 800 മീറ്റര്‍ നീളത്തിലാണ് നാല് ലൈനുകളുള്ള മേല്‍പാലം ഇവിടെ നിര്‍മിക്കുന്നത്. ഈ ഭാഗത്തെ ഗതാഗതത്തിരക്ക് കുറക്കുന്നതിനും ഇടതടവില്ലാതെ വാഹനങ്ങളുടെ നീക്കം ഉറപ്പുവരുത്താനും ഇതുവഴി സാധിക്കും. പുതിയ മേല്‍പാല നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ 36,000 വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ സാധിക്കും.
മേല്‍പാലത്തിെൻറ അടിസ്ഥാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 95 ശതമാനം പൂര്‍ത്തീകരിച്ചതായി മന്ത്രി വിലയിരുത്തി. പാലത്തിെൻറ തൂണുകളുടെ നിര്‍മാണം 40 ശതമാനം പൂര്‍ത്തീകരിച്ചിട്ടുമുണ്ട്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും ഇതിെൻറ നിര്‍മാണം പൂര്‍ത്തീകരിക്കുക. 20.171 ദശലക്ഷം ദിനാറാണ് പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ളത്. ഇൗ തുക സൗദി ഡെവലപ്മെൻറ് ഫണ്ടില്‍ നിന്നും ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിയോടൊപ്പം പൊതുമരാമത്ത് കാര്യ അണ്ടര്‍ സെക്രട്ടറി അഹ്മദ് അല്‍ ഖയ്യാത്ത്, റോഡ്സ് കാര്യ അസി. അണ്ടര്‍ സെക്രട്ടറി ഹുദ ഫഖ്റു, റോഡ്സ് മെയിൻറനന്‍സ് വിഭാഗം ഡയറക്ടര്‍ ബദ്ര് അലവി, റോഡ്സ് പ്ലാനിങ് ആൻഡ് ഡിസൈന്‍സ് ഡയറക്ടര്‍ കാദിം അബ്ദുല്ലത്തീഫ് എന്നിവരും മന്ത്രാലയത്തിലെ എൻജിനീയര്‍മാരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.