??.??. ?????????? ?????

ബഹ്​റൈനിൽനിന്ന്​ വിമാനം: കേരളീയ സമാജം നൽകിയത് ഏറ്റവും​ അർഹരായവരുടെ പട്ടിക -പി.വി. രാധാകൃഷ്​ണ പിള്ള

മനാമ: ​മെയ്​ 26ന്​ ബഹ്​റൈനിൽനിന്ന്​ കോഴിക്കോ​േട്ടക്കുള്ള വിമാനത്തിലെ​ യാത്രക്കാരെ തെരഞ്ഞെടുത്ത്​ നൽകാൻ ഇന്ത്യൻ എംബസിയിൽനിന്ന്​ അവസരം ലഭിച്ചത്​ അഴിമതിയാണെന്ന ആരോപണം അടിസ്​ഥാന രഹിതമാണെന്ന്​ ബഹ്​റൈൻ കേരളീയ സമാജം പ്രസിഡൻറ്​ പി.വി രാധാകൃഷ്​ണ പിള്ള പറഞ്ഞു. ഇന്ത്യൻ എംബസിയിൽ രജിസ്​റ്റർ ചെയ്​തവരിൽനിന്ന്​ ഏറ്റവും അർഹരായവരുടെ പട്ടികയാണ്​ സമാജം നൽകിയത്​. ഇവർക്ക്​ ടിക്കറ്റ്​ ലഭിക്കുകയും ചെയ്​തു. 

തൊഴിൽ നഷ്​പ്പെട്ടും വിസ കാലാവധി കഴിഞ്ഞും രോഗങ്ങളാലും പ്രയാസമനുഭിക്കുന്ന നിരവധി പേർ കേരളീയ സമാജത്തിൽ സഹായ അഭ്യർഥന നടത്തിയിരുന്നു. ഇവരുടെ വിഷമങ്ങൾ മനസ്സിലാക്കിയാണ്​ അർഹരായവരുടെ പട്ടിക എംബസിക്ക്​ നൽകാൻ കേരളീയ സമാജം തീരുമാനിച്ചത്​. 

തീർത്തും നിസ്സഹായരായ ആളുകളെ സഹായിക്കാനുള്ള പരിശ്രമത്തെ തെറ്റായി വ്യാഖ്യാനിച്ച്​ അപകീർത്തിയുണ്ടാക്കാൻ ശ്രമിക്കുന്നത്​ പ്രതിഷേധകരമാണ്​. ബി.കെ.എസ്,  കെ.എം.സി.സി തുടങ്ങി ജനപിന്തുണയുള്ള സംഘടനകളുമായ് ആലോചിച്ച്​ യാത്രക്കാരെ തിരഞ്ഞെടുക്കുന്നത് സുതാര്യത ഉറപ്പുവരുത്താൻ എംബസിയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളീയ സമാജത്തിന്​ പുറമെ, ​െഎ.സി.ആർ.എഫ്​, കെ.എം.സി.സി എന്നീ സംഘടനകൾക്കും യാത്രക്കാരുടെ പട്ടിക നൽകാൻ അവസരം കിട്ടിയിരുന്നു. 


 

Tags:    
News Summary - keraleeya samajam bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.