Posted On
date_range Updated On
date_range കേരള യൂത്ത് കോൺഫറൻസ് പ്രചാരണ സമ്മേളനം
മനാമ: ഫെബ്രുവരി 10,11 തീയതികളിൽ മലപ്പുറത്ത് വെച്ച് നടക്കുന്ന വിസ്ഡം യൂത്ത് കോൺഫറൻസിന്റെ ‘യുവത്വം നിർവചിക്കപ്പെടുന്നു’ എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയുടെ ബഹ്റൈൻ പ്രചാരണ സമ്മേളനം വെള്ളിയാഴ്ച്ച രാത്രി 7:30ന് റയ്യാൻ സ്റ്റഡി സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രോഗ്രാമിന്റെ വിജയത്തിനായി വി.പി. അബ്ദുൽ റസാഖിന്റെ (ചെയർമാൻ) നേതൃത്വത്തിൽ അബ്ദുൽ സലാം (കൺവീനർ), മുഹമ്മദ് നസീർ (പ്രോഗ്രാം സെക്രട്ടറി), ദിൽഷാദ് മുഹറഖ് (വളന്റിയർ ക്യാപ്റ്റൻ), സി.എം. ലത്തീഫ് (റിഫ്രഷ്മെന്റ്) മുഹമ്മദ് കോയ (ട്രാൻസ്പോർട്ട്) എന്നിവരടങ്ങുന്ന വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.