ഇന്ത്യൻ സോഷ്യൽ ഫോറം മനാമ സൂഖ് ബ്രാഞ്ച് സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷം
Posted On
date_range Updated On
date_range കേരളപ്പിറവി ആഘോഷിച്ചു
മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം മനാമ സൂഖ് ബ്രാഞ്ചിെൻറ കീഴിൽ കേരളപ്പിറവിദിനം ആഘോഷിച്ചു. ആഘോഷഭാഗമായി നടന്ന പായസമത്സരത്തിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. സഫീറ അബ്ദുൽ റഹൂഫ് ഒന്നാം സ്ഥാനവും അസ്ന ഷഫീർ രണ്ടാം സ്ഥാനവും നേടി. ഹൂറയിൽ നടന്ന സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡൻറ് സൈഫ് അഴിക്കോട്, ബ്രാഞ്ച് പ്രസിഡൻറ് സിദ്ദീഖ് മഞ്ചേശ്വരം എന്നിവർ സമ്മാനദാനം നടത്തി. സെക്രട്ടറി സക്കീർ ഹുസൈൻ, മുഹമ്മദ് അലി, ഹാരിസ് കൊല്ലം, കെ.സി. സക്കീർ, മുഹമ്മദ് സാജിർ, ഷഫീഖ് സെൻട്രൽ മാർക്കറ്റ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.