കെ.സി.എ സംഘടിപ്പിച്ച വനിത ദിനാഘോഷം
മനാമ: കെ.സി.എ ലേഡീസ് വിങ് വനിതദിനത്തോടനുബന്ധിച്ച് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കെ.സി.എ അങ്കണത്തിൽ നടന്ന ചടങ്ങിൽ ശൂറ കൗൺസിൽ അംഗം നാൻസി ഖേദുരി മുഖ്യാതിഥിയായി പങ്കെടുത്തു.
സലാം ബഹ്റൈൻ മാഗസിൻ എഡിറ്റർ രാ രവി, ലൈഫ് ആൻഡ് സ്റ്റൈൽ മാനേജിങ് ഡയറക്ടർ ഹീന മൻസൂർ, ന്യൂ ഇന്ത്യ അഷ്വറൻസ് സി.ഒ.ഒ നിമിഷ സുനിൽ കദം, ആർട്ടിസ്റ്റും മൗണ്ടനീയറുമായ മധു ശാരദ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ചടങ്ങിൽ മുഖ്യാതിഥി നാൻസി ഖേദുരിക്ക് കെ.സി.എ ബീക്കൺ ഓഫ് ഹാർമണി അവാർഡ് സമ്മാനിച്ചു.
മീരാ രവിക്ക് മീഡിയ എക്സലൻസ് അവാർഡും, ഹീന മൻസൂറിന് ട്രെയിൽ ബ്ലേസർ ഇൻ ബിസിനസ് അവാർഡും, നിമിഷ സുനിൽ കദമിന് ഇൻസ്പെയറിങ് ലീഡർഷിപ് അവാർഡും മധു ശാരദക്ക് ക്രിയേറ്റിവ് വിഷനറി അവാർഡും സമ്മാനിച്ചു. കെ.സി.എ യിലെ മുതിർന്ന വനിത അംഗങ്ങളെയും, ലേഡീസ് വിങ് മുൻ പ്രസിഡന്റുമാരെയും, ലേഡീസ് വിങ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. ലേഡീസ് വിങ് ജനറൽ സെക്രട്ടറി സിമി അശോക് സ്വാഗതം ആശംസിച്ച ചടങ്ങിൽ കെ.സി.എ പ്രസിഡന്റ് ജയിംസ് ജോൺ അധ്യക്ഷത വഹിച്ചു.
ലേഡീസ് വിങ് പ്രസിഡന്റ് ഷൈനി നിത്യൻ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ലേഡീസ് വിങ് കൺവീനർ ലിയോ ജോസഫ്, ചിൽഡ്രൻസ് വിങ് കൺവീനർ സജി ലൂയിസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.