കെ.സി.എ അങ്കണത്തിൽ ഒരുക്കിയ പുൽക്കൂട്
Posted On
date_range Updated On
date_range കെ.സി.എ പുൽക്കൂട് ഒരുക്കി
മനാമ: ബഹ്റൈനിലെ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കെ.സി.എ അങ്കണത്തിൽ പുൽക്കൂട് ഒരുക്കി.
മനോജ് മാത്യു, തോമസ് ജോൺ എന്നിവരുടെ നേതൃത്വത്തിൽ കെ.സി.എ അംഗങ്ങളാണ് പുൽക്കൂട് ഒരുക്കാൻ നേതൃത്വം നൽകിയത്. സീനിയർ അംഗം സോണിസ് ഫിലിപ് പുൽക്കൂടിെൻറയും ക്രിസ്മസ് ട്രീയുടെയും ലൈറ്റിങ് കർമം നിർവഹിച്ചു.
കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, അസി. ട്രഷറർ അശോക് മാത്യു, സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയേൽ, മനോജ് മാത്യു, ജോയൽ ജോസ്, ജിതിൻ ജോസ്, ശാലു, നേഹൽ സോണിസ് തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.