Posted On
date_range Updated On
date_range കെ.സി.എ അനുശോചന സമ്മേളനം സംഘടിപ്പിക്കുന്നു
മനാമ: കത്തോലിക്കാ സഭയുടെ പരമാധികാരിയായ ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതിന്റെ ഭാഗമായി കെ.സി.എ അനുശോചന സമ്മേളനം സംഘടിപ്പിക്കുന്നു.
സമാധാനത്തിന്റെയും ദയയുടെയും സ്നേഹത്തിന്റെയും പ്രതീകമായിരുന്ന മാർപാപ്പയുടെ ജീവിതം മാനവ ലോകത്തിനു വലിയ പ്രചോദനമായിരുന്നെന്ന് ഭാരവാഹികൾ അറിയിച്ചു.
ഏപ്രിൽ 24ന് രാത്രി എട്ടിന് കെ.സി.എ വി.കെ.എൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകരും സംഘടന പ്രതിനിധികളും മത നേതാക്കളും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.