മനാമ: കേരള കാത്തലിക് അസോസിയേഷൻ ഇന്റർനാഷനൽ വോളിബാൾ ടൂർണമെന്റ് 2025 മേയ് ഒമ്പതിന് തുടക്കം കുറിക്കും. സ്പോർട്സ് സെക്രട്ടറി നിക്സൺ വർഗീസ്, ഇന്റർനാഷനൽ വോളിബാൾ ടൂർണമെന്റ് ചെയർമാൻ റോയ് ജോസഫ്, വൈസ് ചെയർമാൻമാരായ അബ്ദുൽ റഷീദ് (പാൻ ഏഷ്യ), റോയ് സി. ആന്റണി, കോഓഡിനേറ്റർ റെയ്സൺ മാത്യു, കമ്മിറ്റി അംഗങ്ങളായ ജോബി ജോർജ്, സിജി ഫിലിപ്പ്, അനൂപ്, ജയകുമാർ, വിനോദ് ഡാനിയൽ എന്നിവരടങ്ങുന്ന സംഘാടക സമിതിയാണ് ടൂർണമെന്റ് നിയന്ത്രിക്കുന്നത്.
രണ്ടാഴ്ച നീളുന്ന ഇന്റർനാഷനൽ ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിൽ ഇന്ത്യ, ബഹ്റൈൻ, പാകിസ്താൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ടീമുകൾ പങ്കെടുക്കുമെന്ന് കെ.സി.എ പ്രസിഡന്റ് ജയിംസ് ജോണും ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റിയും പത്രക്കുറിപ്പിലൂടെ അറിയിച്ചു.
വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക റോയ് ജോസഫ്- 3340 2088, റോയ് സി. ആന്റണി -3968 1102.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.