മനാമ: കേരള കാത്തലിക്സ് അസോസിയേഷൻ (കെ.സി.എ) സംഘടിപ്പിക്കുന്ന ഇന്ത്യൻ ടാലന്റ് സ്കാൻ 2025 മത്സരങ്ങളുടെ രജിസ്ട്രേഷൻ തീയതി നീട്ടി. ബഹ്റൈനിലെ സ്കൂൾ പരീക്ഷകളും മറ്റു പരിപാടികളും കാരണം സമയം കൂടുതൽ അനുവദിക്കണമെന്ന അഭ്യർഥനകൾ ലഭിച്ചതിനെ തുടർന്നാണ് സംഘാടകർ തീയതി നീട്ടിയത്.
വ്യക്തിഗത ഇനങ്ങൾ ഒക്ടോബർ 7 വരെയും ഗ്രൂപ് ഇനങ്ങൾ ഒക്ടോബർ 15 വരെയും രജിസ്റ്റർ ചെയ്യാം. ഇതോടെ കൂടുതൽ കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരം ലഭിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ഉദ്ഘാടനം ഒക്ടോബർ 17ന് വൈകീട്ട് എട്ടിന് കെ.സി.എ ഹാളിൽ നടക്കും. ഉദ്ഘാടനത്തിന് ശേഷം ഫാഷൻ ഷോ മത്സരം അരങ്ങേറും. സാഹിത്യം, സംസ്കാരം, കലാരംഗം എന്നിങ്ങനെയുള്ള മേഖലകളിലായി, അഞ്ച് പ്രായവിഭാഗങ്ങളിൽ ഉൾപ്പെടുത്തി 180ൽ അധികം വ്യക്തിഗത മത്സരങ്ങളാണ് ഈ വേദിയിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണിത്.
രജിസ്ട്രേഷൻ തീയതി നീട്ടിയതിലൂടെ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും അവസരം ഉറപ്പാക്കുകയാണെന്ന് കെ.സി.എ ടാലന്റ് സ്കാൻ ചെയർപേഴ്സൻ സിമി ലിയോ അഭിപ്രായപ്പെട്ടു. താൽപര്യമുള്ളവർക്ക് നേരിട്ട് കെ.സി.എ ഓഫിസിലോ www.kcabahrain.com എന്ന വെബ്സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.