സാമൂഹിക പ്രവർത്തകൻ ഇ.കെ സലീമിന് നൽകിയ യാത്രയയപ്പ്
മനാമ: കാൽ നൂറ്റാണ്ടിലേറെ കാലത്തെ ബഹ്റൈൻ പ്രവാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന സാമൂഹ്യ പ്രവർത്തകൻ ഇ.കെ സലീമിന് കെ.സി.എയും എസ്.ജി.എഫും യാത്രയയപ്പ് നൽകി. കെ.സി.എയിൽ ചേർന്ന യോഗത്തിൽ സ്റ്റുഡൻസ് ഗൈഡൻസ് ഫോറം ചെയർമാൻ എബ്രഹാം ജോൺ ആമുഖ ഭാഷണവും കെ.സി.എ പ്രസിഡൻറ് ജയിംസ് ജോൺ മുഖ്യപ്രഭാഷണവും നടത്തി. ആദരസൂചകമായി ഇ.കെ സലീമിന് പൊന്നാട അണിയിക്കുകയും ചെയ്തു. ബി.എഫ്.സി മാർക്കറ്റിങ് മാനേജർ അനൂപ് പ്രവീൺകുമാർ ബെന്നി സക്കറിയിക്കൊപ്പം സ്റ്റുഡൻസ് ഗൈഡൻസ് ഫോറത്തിനു വേണ്ടി മെമെന്റോ നൽകി ആദരിച്ചു.
സയ്യിദ് റമദാൻ നദ്വി, മുഹമ്മദ് മുഹിയുദ്ദീൻ, ബിനു കുന്നന്താനം, ബദറുദ്ദീൻ പൂവാർ, ഗഫൂർ മൂകതല, നൗഷാദ് മഞ്ഞപ്ര, ഇ.വി രാജീവൻ, റഷീദ് മാഹി തുടങ്ങി ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മറുപടി പ്രസംഗത്തിൽ ഇ.കെ സലിം പരിപാടിയിൽ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. കെ.സി.എ വനിത വിഭാഗം പ്രതിനിധി എൽമി വിൻസൻറ് പരിപാടികൾ നിയന്ത്രിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.